ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്‌ ആലപ്പാടിന്‍ മണ്ണിലേക്ക്‌

പ്രിയപ്പെട്ടവരെ,

ആലപ്പാട്‌ ഗ്രാമപഞ്ചായത്തിലെ അംഗങ്ങളും സ്വദേശത്തും വിദേശത്തുമായി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ 190 ഓളം പേര്‍ അംഗങ്ങളായിട്ടുള്ള ഒരു നവമാധ്യമ കൂട്ടായ്‌മയാണ്‌ എന്റെ ഗ്രാമം സാന്ത്വന തീരം. ഈ കൂട്ടായ്‌മ ആലപ്പാട്‌ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികളെയും, വിദ്യര്‍ത്ഥികളെയും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്‌ പരീക്ഷകള്‍ക്ക്‌ പ്രാപ്‌തരാക്കുവാന്‍ വേണ്ടി ഒരു സമഗ്ര കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്‌.

വിദ്യാഭ്യാസപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ പഞ്ചായത്തില്‍ നിന്നും നാളിതുവരെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്‌ പരീക്ഷകളില്‍ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. ബൗദ്ധികമായി ആര്‍ക്കും പിന്നിലല്ലാത്ത നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നിഷ്‌പ്രയാസം കടന്നുചെല്ലുവാനുള്ള മേഖല തന്നെയാണ്‌ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്‌.

സമഗ്രമായ ഒരു പഠന പദ്ധതിയിലൂടെ ഈ ലക്ഷ്യത്തിലേക്ക്‌ എത്തിചേരാന്‍ അവരെ പ്രാപ്‌താരാക്കുന്നതിലേയ്‌ക്കായി ഞങ്ങള്‍ നടത്തുവാന്‍ പോകുന്ന സൗജന്യ ട്രെയിനിംഗിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ പേര്‌ രജിസ്റ്റര്‍ ചെയ്യുന്നതായി ഫോം പൂരിപ്പിച്ച്‌ ബന്ധപ്പെട്ട കരയോഗത്തില്‍ 15/05/2016 വൈകിട്ട്‌ 5 മണിക്ക്‌ മുമ്പായി ഏല്‍പിക്കേണ്ടതാണ്‌. രണ്ട്‌ വിഭാഗങ്ങളിലായിട്ടാണ്‌ ഈ ട്രെയിനിംഗ്‌ നല്‌കുന്നത്‌.

വിഭാഗം -1 – വിദ്യാര്‍ത്ഥികള്‍ -70 പേര്‍, 8- ക്ലാസ്‌ മുതല്‍ ഉള്ള വിദ്യാര്‍ത്ഥികള്‍
ട്രെയിനിംഗ്‌ സമയം- എല്ലാ ഞായറായ്‌ച്ചയും രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 5 മണി വരെ

വിഭാഗം -2 – കോമണ്‍ -70 പേര്‍, ഡിഗ്രി മുതല്‍ യോഗ്യതയുള്ളവര്‍
ട്രെയിനിംഗ്‌ സമയം – ആഴ്‌ചയില്‍ ഏഴ്‌ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 5 മണിവരെ

പ്രവേശന പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി

1) ജനറല്‍ വിഭാഗം – 31 വയസ്സ്‌
2) ഒ.ബി.സി – 34 വയസ്സ്‌
3) എസ്‌.സി/എസ്‌.റ്റി – 36 വയസ്സ്‌
4) ഭിന്ന ശേഷിയുള്ളവര്‍ (ജനറല്‍ വിഭാഗം) – 41 വയസ്സ്‌
5) ഭിന്ന ശേഷിയുള്ളവര്‍ (ഒ.ബി.സി) – 44 വയസ്സ്‌
6) ഭിന്ന ശേഷിയുള്ളവര്‌ (എസ്‌.സി/എസ്‌.റ്റി) – 46 വയസ്സ്‌

പ്രവേശന പരീക്ഷ തീയതി – 22/05/2016
ഫല പ്രഖ്യാപന തീയതി – 25/05/2016
ട്രെയിനിംഗ്‌ ആരംഭിക്കുന്ന തീയതി – 31/05/2016

പ്രവേശന പരീക്ഷയില്‍ തെരെഞ്ഞെടുക്കപ്പെടുന്ന 140 പേരില്‍ ഏതെങ്കിലും കരയോഗങ്ങളില്‍ പെട്ടതോ, ഒ.ബി.സി, എസി.എസ്‌. റ്റി, ഭിന്നശേഷിയുള്ളവര്‍ എന്നിവരില്‍ പെട്ടതോ ആയ ആരും ഉള്‍പ്പെടുന്നില്ലായെങ്കില്‍ ആ കരയോഗങ്ങളില്‍ നിന്നും, ഒ.ബി.സി, എസി.എസ്‌. റ്റി, ഭിന്നശേഷിയുള്ളവര്‍ എന്നിവരില്‍ നിന്നും ഒരോരുത്തരെ ഏറ്റവും കൂടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മേല്‍ പറഞ്ഞ 140 പേര്‍ക്ക്‌ പുറമെ പ്രവേശനം നല്‌കി ട്രെയിനിംഗില്‍ എല്ലാ കരയോഗങ്ങളില്‍ നിന്നുമുള്ളതും, ഒ.ബി.സി, എസി.എസ്‌. റ്റി, ഭിന്നശേഷിയുള്ളവര്‍ എന്നിവരില്‍ നിന്നുമുള്ളതുമായ ആളുകളുടെ പ്രാധിനിത്യം ഉറപ്പിക്കുന്നതാണ്‌.

ആലപ്പാട്‌ പഞ്ചായത്തിലുള്ള എല്ലാ സ്ഥലങ്ങളിലും പെട്ട അര്‍ഹരായ എല്ലാപേരെയും പ്രവേശ പരീക്ഷയില്‍ പങ്കെടുപ്പിക്കുവാന്‍ ബഹുമാനപ്പെട്ട എല്ലാ വാര്‍ഡ്‌ മെമ്പര്‍മാരും കരയോഗം ഭാരവാഹികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വായന ശാലാ ഭാരവാഹികളും ആത്മാര്‍ത്ഥമായ ശ്രമം നടത്തണമെന്നും ആലപ്പാട്‌ പഞ്ചായത്തിന്റെ മണ്ണിലേക്ക്‌ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിനെ കൈപിടിച്ച്‌ കൊണ്ട്‌ വരാനുള്ള ശ്രമത്തില്‍ പങ്കാളികള്‍ ആകണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !