‘തെക്കൻകാശി’ എന്നറിയപ്പെടുന്ന ഓച്ചിറ

‘തെക്കൻകാശി’ എന്നറിയപ്പെടുന്ന സ്ഥലമാണ് ഓച്ചിറ,  ഇവിടെ സ്ഥിതി ചെയ്യുന്നതും ചുറ്റമ്പലമോ, ശ്രീകോവിലൊ, ബലിക്കല്ലോ ഇല്ലാത്തതും ജാതി മതഭേതമന്യേ സർവ്വ മതസ്‌തരും ആരാധനക്കായി എത്തിച്ചേരുന്നതുമായ ഒരു ക്ഷേത്രമാണ്‌ ഓച്ചിറ ക്ഷേത്രം. ഇതിനു മുമ്പിലായി സ്ഥിതിചെയ്യുന്ന മുസ്ലീംപള്ളി മതസൗഹാർദ്ദത്തിൻ പ്രതീകമായിത്തന്നെ നിലകൊള്ളുന്നു. ഓച്ചിറയ്‌ക്ക്‌ ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം ‘പള്ളി’ എന്ന വാക്കിൽ അവസാനിക്കുന്നതും വളരെ ശ്രദ്ധേയമാണ്‌. ക്രിസ്‌തുമതം പുരാതനകാലം മുതലേ ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. നിരവധി സമരങ്ങൾക്ക്‌ ഈ ഗ്രാമം സാക്ഷിയായിട്ടുണ്ട്‌.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #44.215.110.142, Browser - #Unknown, Content accessed - #28/03/2024 07:04:43 PM (UTC), Tracking code - #19144227091711652683]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

ക്ഷേത്ര പ്രവേശന വിളംബരത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ജാതിഭേദമോ സ്ത്രീ പുരുഷഭേദമോ കൂടാതെ എല്ലാവര്‍ക്കും പ്രവേശിച്ച് ആരാധന നടത്താന്‍ കഴിഞ്ഞിരുന്നത് ഓച്ചിറയില്‍ മാത്രമാണ്. ഓച്ചിറയും അതുള്‍ക്കൊള്ളുന്ന കരുനാഗപ്പള്ളി താലൂക്കും സമീപസ്ഥലങ്ങളായ കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളും ഒരു കാലത്ത് ബുദ്ധമതത്തിന് വളരെയേറെ പ്രചാരം സിദ്ധിച്ചിരുന്ന പ്രദേശമായിരുന്നുവെന്നും ഓച്ചിറ പ്രധാനപ്പെട്ട ബുദ്ധവിഹാര കേന്ദ്രമായിരുന്നുവെന്നുമാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ഓച്ചിറയും പരിസര പ്രദേശങ്ങളിലുള്ള ബുദ്ധമത സംസ്കാരാവശിഷ്ടങ്ങളും പള്ളി എന്നവസാനിക്കുന്ന സ്ഥലനാമങ്ങളുടെ ബാഹുല്യവും (ഉദാ: കരുനാഗപ്പള്ളി, കാര്‍ത്തികപ്പളളി, പുതുപ്പള്ളി, മൈനാഗപ്പള്ളി, മണപ്പള്ളി, കൊറ്റമ്പള്ളി, കുറുങ്ങപ്പള്ളി, വന്ദികപ്പള്ളി) ഇതിനുപോല്‍ബലകമായി ചൂണ്ടികാണിക്കപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ജാതിവ്യത്യാസമില്ലാതെ ക്ഷേത്രത്തിലേക്ക് ആളുകള്‍ ആരാധനയ്ക്കായി എത്തിയതിനു കാരണവും ഈ ബുദ്ധമത സ്വാധീനമായിരിക്കാമെന്ന് കരുതപ്പെടുന്നു.

ഓച്ചിറയിലും പരിസരത്തുമായി താമസിക്കുന്ന വീരശൈവരും അവര്‍ക്ക് ക്ഷേത്രത്തിലുള്ള ചില അവകാശങ്ങളും ചരിത്രകാരന്മാരുടെ കൌതുകത്തെ തൊട്ടുണര്‍ത്തുന്നവയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ കര്‍ണ്ണാടകത്തില്‍ സ്ഥാപിക്കപ്പെട്ട വീരശൈവത്തിന്റെ ബ്രഹ്മ സങ്കല്പവും ഓച്ചിറ ക്ഷേത്രവുമായി വീരശൈവര്‍ക്കുള്ള ബന്ധവും കണക്കിലെടുത്താല്‍ ആദ്യകാലത്തു തന്നെ ഈ മതവുമായി ഓച്ചിറയ്ക്ക് ബന്ധമുണ്ടായിരുന്നു എന്നു കാണാം. ആയോധനകലയുടെ മുഴുവന്‍ കരുത്തും സൗന്ദര്യവും സമന്വയിപ്പിച്ച് ആണ്ടോടാണ്ട് നടത്തിവരുന്ന ഓച്ചിറക്കളിയും ഏതോ ചരിത്ര പാരമ്പര്യത്തിന്റെ ഓര്‍മ്മ പുതുക്കലായാണ് ഗണിക്കപ്പെടുന്നത്. നിരവധി ഐതിഹ്യങ്ങള്‍ ഇതുസംബന്ധിച്ച് പ്രചാരത്തിലുണ്ടെങ്കിലും തിരുവിതാംകൂറിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പടനിലത്തു നടന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. ഓച്ചിറ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും മറ്റും നിരവധിയാണ്. ഏതായാലും ഐതിഹ്യങ്ങളിലും തിരുവിതാംകൂര്‍ ചരിത്രത്തിലും മിഴിവോടെ പ്രത്യക്ഷപ്പെടുന്ന സ്ഥലമാണ് ഓച്ചിറ.

തമിഴ് സംഭാഷണത്തിന്റെയും പാട്ടിന്റെയും അതിപ്രസരമുണ്ടായിരുന്ന സംഗീത നാടകങ്ങളില്‍ നിന്നും ശുദ്ധമലയാള ഗദ്യസംഭാഷണമുള്ള നാടകത്തിലേക്ക് നാടകവേദിയെ കൈപിടിച്ചാനയിച്ചത് ഓച്ചിറക്കാരാണ്. സ്വാമി ബ്രഹ്മവ്രതന്റെ ശിക്ഷണത്തില്‍ ഓച്ചിറ പരബ്രഹ്മോദയ നടനസഭ അവതരിപ്പിച്ച പ്രശ്സതമായ ‘കരുണ’ യാണ് ഇത്തരത്തിലുള്ള ആദ്യനാടകം. ഇതിലെ ‘വാസവദത്ത’യെ രംഗത്തവതരിപ്പിച്ച ഓച്ചിറ വേലുക്കുട്ടി എക്കാലത്തെയും മഹാന്മാരായ നടന്മാരില്‍ ഒരാളാണ്. പരബ്രഹ്മോദയ നടനസഭ ഒരുക്കിയ പശ്ചാത്തലത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ടാണ് കെ.പി.എ.സി മലയാള നാടകവേദിയെ ജനകീയമാക്കുന്നതിന് തുടക്കമിട്ടത്. ഇന്നും നാടകരംഗങ്ങളിൽ മുന്നിൽ നില്‍ക്കുന്ന ഓച്ചിറ ഇപ്പോൾ വിദ്യാഭ്യാസരംഗത്ത്‌ പുരോഗതിയാർജ്ജിച്ചു കഴിഞ്ഞെങ്കിലും ഈ ഗ്രാമം എല്ലാ മേഖലയിലും ഒരായിരം പടികൾ കയറി ഉയരങ്ങളിലേക്ക്‌ എത്തച്ചേരുമെന്ന്‌ പ്രതീക്ഷിക്കാം.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !