പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്ന നീണ്ടകര

പന്ത്രണ്ടോളം ചെറു തുരുത്തുകൾ ചേർന്നതും ആരെയും ആകർഷിക്കുന്ന തരത്തിൽ മനോഹരവുമായ ഒരു വ്യാവസായക ഗ്രാമമാണ്‌ നീണ്ടകര. പനയ്‌ക്കൽ തുരുത്ത്‌, നീലേശ്വരം തോപ്പ്‌, വെളിത്തുരുത്ത്‌ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന തുരുത്തുകൾ. നീളം കൂടി വീതികുറഞ്ഞ പ്രദേശമായതിനാലായിരിക്കാം നീണ്ടകരെയെന്ന്‌ ഈ പ്രദേശം അറിയപ്പെടുന്നത്‌. 1978 ൽ രൂപം കൊണ്ട ഒരു പഞ്ചായത്താണ്‌ നീണ്ടകര. പഴയ വേണാട്‌ രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന ഒരു ദ്വീപായിരുന്നു നീണ്ടകര. വേലുത്തമ്പിദളവ ബ്രട്ടീഷ്‌കാരുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട്‌ ഒളുവിൽ താമസിച്ചിരുന്നത്‌ ഈ ഗ്രാമത്തിന്റെ തൊട്ടടുത്ത സ്ഥലത്താണ്‌. ഈ സ്ഥലം പിന്നീട്‌ ദളവാപുരമെന്നറിയപ്പെട്ടു.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.222.117.109, Browser - #Unknown, Content accessed - #19/04/2024 12:57:44 AM (UTC), Tracking code - #894607571713488264]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

നീണ്ടകര എന്ന ഈ കൊച്ചുഗ്രാമത്തിന് മികച്ച സാംസ്കാരികപൈതൃകമുണ്ട്. പരശുരാമൻ പ്രതിഷ്‌ഠിച്ച കടലിലേക്ക്‌ ദർശനമുള്ള ചരിത്ര പ്രശസ്‌തമായ പരിമണം ക്ഷേത്രം നീണ്ടകരയിൽ സ്ഥിതിചെയ്യുന്നു. നീണ്ടകരപള്ളി നീണ്ടകരയിലെ പ്രധാന ക്രൈസ്‌തവാലയമാണ്‌. നീണ്ടകരപ്പള്ളിയിലെ പെരുന്നാളും പരിമണം ദുര്‍ഗാദേവിക്ഷേത്രത്തിലെ ഉത്സവും ജാതിമതഭേദമന്യേ കൊണ്ടാടുന്നു.

ഇവിടുത്തെ സാംസ്കാരിക അഭിവൃദ്ധിക്കുവേണ്ടി കലാസാംസ്ക്കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു വീരദേശാഭിമാനികൾ ജീവിച്ചിരുന്ന ഒരു നാടാണ്‌ നീണ്ടകര. മത്സ്യബന്ധനം, കർഷകവൃത്തി, കയർപിരി തുടങ്ങിയവ പ്രധാന തൊഴിലുകളായ ഈ ഗ്രാമത്തിലാണ്‌ നീണ്ടകര മത്സ്യബന്ധന തുറമുഖം സ്ഥിതിചെയ്യുന്നത്‌.

സാംസ്കാരികതയിലേക്ക് നയിച്ച ഒരു പ്രധാന ഗോവണിയാണ് ഇവിടുത്തെ വായനശാലകളും ഗ്രന്ഥശാലകളും കലാസംസ്കാരികസ്ഥാപനങ്ങളും.ഇതിലേറ്റവും ആദ്യമായി രൂപം കൊണ്ടത് ഗവണ്‍മെന്റ് റൂറല്‍ ലൈബ്രറിയായി തുടങ്ങിയ ഇന്നത്തെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയാണ്. അതിനുശേഷം പുത്തന്‍തുറയില്‍ ദേശോദ്ധാരണി ഗ്രന്ഥശാല സ്ഥാപിക്കപ്പെട്ടു. സാംസ്ക്കാരിക പുരോഗതിക്ക് ആക്കം കൂട്ടുന്നതിന് ആരാധനാലയങ്ങളുടെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്.

വിശുദ്ധ ഋഷിവര്യനായ വില്വമംഗലം സ്വാമികള്‍ ഗുരുവായൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രമദ്ധ്യേ നീണ്ടകര പരിമണം ദേവീ ക്ഷേത്രസന്നിധിയില്‍ വിശ്രമിച്ചു. ആ സമയത്ത് അദ്ദേഹത്തിന് ഒരു പ്രത്യേക ദേവീ ചൈതന്യവും സൌരഭ്യവും അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലത്തിനു പരിമണം എന്ന് പേരു നല്‍കി എന്നൊരൈതീഹ്യവുമുണ്ട്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും ഇല്ലാത്ത ആറുപറ വഴിപാട് ഈ ക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ്. ഇന്നാട്ടിലെ സാംസ്കാരിക പൈതൃകത്തിന്റെ ഉദാഹരണങ്ങളാണ് മണ്ണാത്തറ, കണ്ണാട്ടുകൂടി, ആല്‍ത്തറമൂട് ക്ഷേത്രങ്ങള്‍. പഴയപ്രൌഢികള്‍ വിളിയിച്ചറിയിക്കുന്ന സ്മാരകങ്ങളായ കളരികളും കാവുകളും ഇന്നും പലഭാഗത്തും സ്ഥിതി ചെയ്യുന്നു.

ഈ നാട്ടിലെ പഴയകാലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ സെന്റ് സെബാസ്റ്റ്യന്‍ എല്‍.പി.എസ്., ഗവണ്‍മെന്റ് എല്‍.പി.എസ്., പരിമണം, എ.എസ്. യു.പി.എസ്.പുത്തന്‍തറ എന്നിവയായിരുന്നു സാംസ്കാരിക പുരോഗതിക്കു സഹായകമായത്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !