ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് വ്യാഴാഴ്ച തുടക്കം

ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നവംബർ 16ന് വ്യാഴാഴ്ച തുടക്കംകുറിക്കും. വൈകീട്ട് മൂന്നിന് പടനിലത്ത് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍വച്ച് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ തിരിതെളിക്കുന്നതോടെ 12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് ആരംഭമാകും. ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

17-ന് വൈകീട്ട് മൂന്നിന് മതസമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ധീവരസഭാ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

18-ന് വൈകീട്ട് മൂന്നിന് യുവജനസമ്മേളനം ആര്‍.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് അധ്യക്ഷത വഹിക്കും.

20-ന് വൈകീട്ട് മൂന്നിന് വ്യവസായസമ്മേളനം മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എം.ലിജു അധ്യക്ഷത വഹിക്കും.

21-ന് വൈകീട്ട് മൂന്നിന് കാര്‍ഷികസമ്മേളനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.ശബരിനാഥ് എം.എല്‍.എ. അധ്യക്ഷത വഹിക്കും.

22-ന് വൈകീട്ട് മൂന്നിന് മതസമ്മേളനം കെ.സോമപ്രസാദ് എം.പി. ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള അധ്യക്ഷത വഹിക്കും.

23-ന് വൈകീട്ട് മൂന്നിന് വനിതാസമ്മേളനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കൊല്ലം ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിക്കും.

24-ന് വൈകീട്ട് മൂന്നിന് സാംസ്‌കാരികസമ്മേളനം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ. എ.ശ്രീധരന്‍ പിള്ള അധ്യക്ഷത വഹിക്കും.

25-ന് വൈകീട്ട് മൂന്നിന് സര്‍വമതസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അധ്യക്ഷത വഹിക്കും.

26-ന് വൈകീട്ട് മൂന്നിന് നടക്കുന്ന ആരോഗ്യസമ്മേളനം കെ.സി.വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും.

27-ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമാപനസമ്മേളനം കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും. സി.ദിവാകരന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !