കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

കരുനാഗപ്പള്ളി: പന്ത്രണ്ടാമത് വഞ്ചിനാട് സഹോദയ സ്‌പോര്‍ട്‌സ് മീറ്റില്‍ കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കാര്‍ത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവന്‍ സ്‌കൂളാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. ചെറുകുന്നം ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍ സെക്കന്‍ഡ് റണ്ണറപ്പുമായി. കൊല്ലം ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ നാലുജില്ലകളിലെ 25 സ്‌കൂളുകളില്‍നിന്നായി അറുനൂറോളം കുട്ടികള്‍ പങ്കെടുത്തു. വാളത്തുംഗല്‍ മന്നം മെമ്മോറിയല്‍ റസിഡന്ഷ്യല്‍ പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിലാണ് സ്‌പോര്‍ട്‌സ് മീറ്റ് നടത്തിയത്. രാവിലെ ഒന്‍പതിന് മന്നം മെമ്മോറിയല്‍ റെസിഡന്ഷ്യല്‍ പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ പ്രൊഫ. വി.രാമചന്ദ്രന്‍ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റ്, എയ്‌റോബിക് ഡാന്‍സ് എന്നിവ നടന്നു. മന്നം മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ എം.പി.ശശിധരന്‍ സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്.സി. പ്രസിഡന്റ് ഫാ. ജിഷോ തോമസ് അധ്യക്ഷത വഹിച്ചു. ഉളിയക്കോവില്‍ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ഡി.പൊന്നച്ചന്‍, മന്നം മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് സ്മിത ജി.നായര്‍, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. എം.ബാബു നായര്‍, വി.എസ്.എസ്.സി. സെക്രട്ടറി ജേക്കബ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ എം.ആര്‍.അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !