വാര്‍ത്തകള്‍

അനിൽ പനച്ചൂരാനെ കരുനാഗപ്പള്ളി നാടകശാല അനുസ്മരിച്ചു…

By karunagappally.com

January 12, 2021

കരുനാഗപ്പള്ളി : കവിയും നടനും സംവിധായകനും അകാലത്തിൽ പൊലിഞ്ഞ അനിൽ പനച്ചൂരാനെ കരുനാഗപ്പള്ളി നാടകശാല അനുസ്മരിച്ചു. അനുസ്മരണയോഗം നഗരസഭാ അദ്ധ്യക്ഷൻ കോട്ടയിൽ രാജു ഉത്ഘാടനം ചെയ്തു. കാരുണ്യ ലീഡർ ഷാജഹാൻ രാജധാനി ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.രാജീവ് രാജധാനി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഷഹനാ നസീം, ആദിനാട് നാസ്സർ, ടി.കെ.സദാശിവൻ, അബ്ബാ മോഹൻ, ഷാനവാസ് കമ്പി ക്കീഴിൽ, സജീദ് മറവനാൽ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി ,രത്നമ്മ ബ്രാഹ്മമുഹൂർത്തം, സലിം കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.