വാര്‍ത്തകള്‍

കരുനാഗപ്പള്ളിയിൽ കർശന നിയന്ത്രണം…. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ താത്‌കാലികമായി അടച്ചു….

By karunagappally.com

July 08, 2020

കരുനാഗപ്പള്ളി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിനായി എത്തിയ രോഗിക്ക് കോവിഡ് പോസിറ്റീവ് ആയതോടെ നഗരത്തിലെ പതിനഞ്ചാം ഡിവിഷൻ ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനും താത്‌കാലികമായി അടച്ചു.

നഗരത്തിൽ വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് അധികൃതർ കർശന നടപടികളും തുടങ്ങി. തെരുവോര കച്ചവടക്കാരെയും തട്ടുകടകളും പൂർണമായും ഒഴിപ്പിച്ചു. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനുള്ള കർശനമായ പരിശോധനകളും പോലീസിൻ്റെ കൂടി സഹായത്തോടെ ആരംഭിച്ചു. വരും ദിവസങ്ങൾ പരിശോധന കൂടുതൽ കർശനമാക്കുമെന്നും, നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.