വാര്‍ത്തകള്‍

ഇടിമിന്നലേറ്റ് കരുനാഗപ്പള്ളിയിലെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി….

By karunagappally.com

May 26, 2020

കരുനാഗപ്പള്ളി : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ ആലപ്പാട്, തോണ്ടപ്പുറത്ത്, സുശീലൻ്റെ വീടിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം മിന്നലേറ്റ് പൊളിഞ്ഞു വീണു. വീട്ടിലെ വയറിംഗും മീറ്റർ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. വീടിനു സമീപത്തു നിന്ന ഒരു തെങ്ങും കത്തി നശിച്ചു.

സമീപത്തെ തോണ്ടപ്പുറത്ത്, പ്രഭാകരൻ്റെ വീട്ടിൽ ഇൻവെർട്ടറും, നാല് ഫാനുകൾക്കും നാശം സംഭവിച്ചു. വയൽവാരത്ത്, സത്യശീലൻ്റെ വീട്ടിൽ സെറ്റൊപ് ബോക്സ്, മൂന്നു ട്യൂബ് ലൈറ്റ് എന്നിവയും, ബിജു ഭവനത്തിൽ രത്നമ്മയുടെ വീട്ടിൽ എ.സി.യും സെറ്റൊപ് ബോക്സും നശിച്ചു. നഗരസഭാ കൗൺസിലർ പി. ശിവരാജൻ്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. അധികൃതർ ഉൾപ്പടെ സ്ഥലത്തെത്തി പരിശോദന നടത്തി.