വാര്‍ത്തകള്‍

ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസ്സോസിയേഷന്‍ വാര്‍ഷികവും ആദരിക്കലും….

By karunagappally.com

January 07, 2021

കരുനാഗപ്പള്ളി : ആള്‍ കേരള ഗവ:കോണ്‍ട്രാക്‌ടേഴ്‌സ് അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടന്നു. ജില്ലാ പ്രസിഡന്റ് പി. ഗോപിയുടെ അദ്ധ്യക്ഷതയില്‍ കരുനാഗപ്പള്ളി ഠൗണ്‍ ക്ലബ്ബില്‍ നടന്ന യോഗം ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം എം. അന്‍സാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെ എം.എല്‍.എ. യും സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കരയും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.

ക്യാപ്റ്റന്‍ ലക്ഷ്മി പാലിയേറ്റിവ് കേന്ദ്രത്തിനുള്ള ധനസഹായം ചക്കാലയില്‍ എം സലീമില്‍ നിന്നും കോട്ടയില്‍ രാജു ഏറ്റുവാങ്ങി. സംസ്ഥാന ട്രഷറര്‍ ജി. തൃദീപ്, ജില്ലാ പ്രസിഡന്റ് ബൈജു, ജില്ലാ സെക്രട്ടറി ദിലീപ് കുമാര്‍, ജില്ലാ ട്രഷറര്‍ ഹരി, റിട്ട.സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മോഹനന്‍, വിക്രമന്‍, അനില്‍കുമാര്‍, കെ. കെ. രവി, ഹരികുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജിയതീഷ് സ്വാഗതവും എസ്. പ്രഹ്ലാദന്‍ നന്ദിയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി എം. സലീം ചക്കാലയില്‍ (പ്രസിഡൻ്റ്) ആര്‍ മുരളി കൗസ്തുഭം, ബൈജു പുലത്തറ (വൈസ് പ്രസിഡൻ്റ്), എസ്. പ്രഹ്ലാദന്‍, (സെക്രട്ടറി) കെ.കെ. രവി, ജോയി വര്‍ഗീസ് (ജോ. സെക്രട്ടറി), പ്രസന്നന്‍ (ട്രഷറർ), അനിൽകുമാർ ( ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.