വാര്‍ത്തകള്‍

താലൂക്ക് ആശുപത്രിയിൽ കായകൽപ്പ പരിശോധന നടന്നു….

By karunagappally.com

January 07, 2021

കരുനാഗപ്പള്ളി : സർക്കാർ ആശുപത്രികളുടെ ദേശീയഗുണനിലവാരം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സംസ്ഥാനതല പരിശോധന നടന്നു. ആശുപത്രിയുടെ പൊതുവായ പ്രവർത്തനം, അണുവിമുക്തി, മാലിന്യ സംസ്കരണം, ശുചിത്വം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പരിശോദനാ വിധേയമാക്കിയാണ് ഗുണനിലവാരം നിശ്ഛയിക്കുന്നത്. ബുധനാഴ്ച രാവിലെ മുതൽ പരിശോദന സംഘം വിവിധ തലങ്ങളിൽ പരിശോദന നടത്തി.ഡോ അജിത്ത്, ഡോ ശ്രീഹരി, ഡോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗുണമേൻമാപരിശോദന നടത്തിയത്.

കഴിഞ്ഞ രണ്ടു തവണ ജില്ലയിൽ ഒന്നാം സ്ഥാനവും കഴിഞ്ഞ തവണ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നേടാൻ കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് കഴിഞ്ഞിരുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ രോഗികൾ ഒ.പി. യിൽ എത്തുന്ന ആശുപത്രികളിൽ ഒന്നാണ് കരുനാഗപ്പള്ളി താലൂക്കാശുപത്രി. കിഫ്‌ബി വഴി ലഭ്യമായ 66.4 കോടി രൂപയുടെ ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങൾ താലൂക്കാശുപത്രിയിൽ നടന്നു വരികയാണ്. ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൺസ്, ആർഎംഒ ഡോ അനൂപ് കൃഷ്ണൻ തുടങ്ങിയവരും പരിശോദനയിൽ പങ്കെടുത്തു.