വാര്‍ത്തകള്‍

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള പള്ളിക്കൽ കുളത്തിന്റെ പരിസരം വൃത്തിയാക്കി….

By karunagappally.com

October 02, 2021

കരുനാഗപ്പള്ളി : മഹാത്മാഗാന്ധിയുടെ 152-മത് ജന്മദിനത്തോടനുബന്ധിച്ചിച്ച് കരുനാഗപ്പള്ളി തുറയിൽക്കുന്ന് കുമാരനാശാൻ ഗ്രന്ഥശാല നടത്തിയ പരിസര ശുചീകരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയുടെ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള പുരാതനമായ പള്ളിക്കൽ കുളത്തിന്റെ പരിസരം വൃത്തിയാക്കി.

ഗ്രന്ഥശാലാ പ്രസിഡന്റ് ഡോ. ജാസ്മിൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാലാ സെക്രട്ടറി ആൾഡ്രിൻ റ്റി.എം, ബാലവേദി പ്രസിഡന്റ് വൈശാഖൻ ബി.പി., ആൽവിൻ ആൾഡ്രിൻ, സരൺ രാജീവൻ, രഞ്ജിത് രഘു, ഷാനവാസ് മജീദ്, ആതിര മുരളി, വനിതാ വേദി അംഗങ്ങളായ ഷീല, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

കരുനാഗപ്പള്ളിയും പള്ളിക്കല്‍ പുത്രനും…. കൂടുതലറിയാം ….