വാര്‍ത്തകള്‍

കരുനാഗപ്പള്ളി നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങളുടെ….

By karunagappally.com

April 20, 2021

കരുനാഗപ്പള്ളി : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് കരുനാഗപ്പള്ളി നഗരസഭയിൽ തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം ഇരുപത്തി ഒന്നാം ഡിവിഷനിൽ നടന്നു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ മഹേഷ് ജയരാജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. പി. മീന സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സുനിമോൾ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം ശോഭന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ ശ്രീലതടീച്ചർ, നഗരസഭാ കൗൺസിലർമാരായ നിസാംബായി, ശിബു, റെജി ഫോട്ടോപാർക്ക് , ബിന്ദു അനിൽ, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ കാമ്പയിൽ നടപ്പാക്കുന്നത്. ചിത്രം: കരുനാഗപ്പള്ളി നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു.