വാര്‍ത്തകള്‍

വള്ളിക്കാവിലെ ക്വാറൻറയിൻ സെൻ്ററിൽ കഴിഞ്ഞു വന്ന പ്രവാസികൾ വീട്ടിലേക്ക് മടങ്ങി….

By karunagappally.com

May 27, 2020

കരുനാഗപ്പള്ളി : വിദേശ രാജ്യങ്ങളിൽ നിന്നും എത്തി വള്ളിക്കാവിലെ ക്വാറൻറയിൻ സെൻ്ററിൽ കഴിഞ്ഞു വന്ന പ്രവാസികൾ വീട്ടിലേക്ക് മടങ്ങി. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 26 പേരാണ് വീടുകളിലേക്ക് മടങ്ങിയത്.

ആർ. രാമചന്ദ്രൻ എം.എൽ.എ., കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലേഖ കൃഷ്ണകുമാർ, തഹസിൽദാർ എൻ സാജിദാ ബീഗം, പഞ്ചായത്തംഗം സുഭാഷ്, സെക്രട്ടറി മനോജ്, ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്ന് പ്രവാസികളെ യാത്രയാക്കി.

14 ദിവസത്തെ ക്വാറൻ്റയിനാണ് ഇവർ വള്ളിക്കാവിലെ അമ്യത ഫ്ലാറ്റിൽ പൂർത്തിയാക്കിയത്. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയും, രാഷ്ട്രീയ സംഘടനകളും ഇവർക്ക് വീടുകളിലെത്താൻ സൗജന്യ വാഹനസൗകര്യവും ഏർപ്പെടുത്തിയിരുന്നു. രണ്ടു ഫ്ലാറ്റുകളിലായി ഇനി 21 പേരാണ് നിരീക്ഷണത്തിലുള്ളത്.