വാര്‍ത്തകള്‍

നവീകരിച്ച പത്മനാഭൻ ബോട്ട് ജെട്ടി ഉദ്ഘാടനം ചെയ്തു….

By karunagappally.com

November 25, 2024

കരുനാഗപ്പള്ളി : നഗരസഭ 23-ാം ഡിവിഷനിൽ ടി എസ് കനാലിലോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പത്മനാഭൻ ബോട്ട് ജെട്ടി ഉൾനാടൻ ജല ഗതാഗത വകുപ്പിൽ നിന്നും അനുവദിച്ച 26.2 ലക്ഷം രൂപയുടെ പണ്ട് ഉപയോഗിച്ച് പുനർ നിർമ്മിച്ചതിൻ്റെ ഉദ്ഘാടനം നടന്നു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ നിഷ പ്രദീപ്, റഹിയാനത്ത് ബീവി തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: നവീകരിച്ച പത്മനാഭൻ ജെട്ടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു.