വാര്‍ത്തകള്‍

വ്യത്യസ്ഥമായി രജിസ്റ്റാർ വീട്ടിലെത്തി വിവാഹം….

By karunagappally.com

May 02, 2024

കരുനാഗപ്പള്ളി: വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവ്വീസിലേക്ക് സ്വപ്രയത്നം കൊണ്ട് നടന്നു കയറിയ ശ്രീധന്യ ഐ.എ.എസ്. സ്വന്തം വിവാഹത്തിലൂടെ സമൂഹത്തിന് സന്ദേശവും മാതൃകയാവുകയുമാണ്. ഇപ്പോൾ രജിസ്ട്രേഷൻ ഐജിയായ ശ്രീധന്യ. അതുകൊണ്ടു തന്നെ തനിക്കും രജിസ്റ്റർ വിവാഹം മതിയെന്ന് ശ്രീധന്യ തീരുമാനിക്കുകയായിരുന്നു. ഓച്ചിറ സ്വദേശിയായ ഹൈക്കോടതി അസിസ്റ്റന്റായ ഗായക് ആർ ചന്ദ് ആണ് വരൻ.

ഐജിയായതുകൊണ്ടല്ല, രജിസ്ട്രാർ വീട്ടിൽവന്ന് വിവാഹം രജിസ്റ്റർ ചെയ്തുകൊടുത്തത്. ആയിരം രൂപ കൂടുതൽ അടച്ചാൽ വിവാഹംവീട്ടിൽ വന്ന് രജിസ്റ്റർ ചെയ്തു നൽകാൻവ്യവസ്ഥയുണ്ട്. അതുപ്രകാരമാണ് വീട്ടിലെത്തി വിവാഹം നടത്തിയത്.1000 രൂപാ അധികം മുടക്കിയാൽ വീട്ടിലെത്തി ഉദ്യോഗസ്ഥർ വിവാഹം രജിസ്റ്റർ ചെയ്തു തരുമെന്ന തൻ്റെ വകുപ്പിൻ്റെ സന്ദേശവും ജനങ്ങൾക്ക് നൽകിയ വിവാഹം.

വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടിൽ സുരേഷിന്റെയും കമലയുയും മകളാണ് ശ്രീധന്യ. ഓച്ചിറ വലിയമഠത്തിൽ ഗാനത്തിൽ രാമചന്ദ്രന്റെയും രാധാമണിയുടേയും മകനാണ് ഗായക്. രജിസ്ട്രഷൻ വകുപ്പുമന്ത്രികടന്നപ്പള്ളി രാമചന്ദ്രനും വളരെ അടുത്തബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം കുമാര പുരത്തെവീട്ടിലായിരുന്നു വിവാഹം.

വിവാഹം വിവാഹ മാമാങ്കത്തിൻ്റെ എല്ലാ അതിരും കടന്ന ധൂർത്തിന് എതിരെയുള്ള ഒറ്റയാൻ പോരാട്ടമായി തന്നെ ഈ രജിസ്റ്റർ വിവാഹത്തെ കരുതാം. കേരള സമൂഹത്തിന് നൽകിയ വലിയ സന്ദേശം. വരൻ ഓച്ചിറ സ്വദേശി ഗായകാണെന്നതിൽ കരുനാഗപ്പള്ളികാർക്കും അഭിമാനിക്കാം. ശ്രീധനൃക്കും ഗായകിനും ആശംസകൾ….