വാര്‍ത്തകള്‍

വികസന കാര്യത്തിൽ ഉമ്മൻചാണ്ടിയെ ആർക്കും വിസ്മരിക്കാൻ കഴിയില്ല – അഡ്വ. പി ജർമിയാസ്

By karunagappally.com

July 16, 2024

കരുനാഗപ്പള്ളി : വികസനകാര്യത്തിൽ ഉമ്മൻചാണ്ടിയെ ആർക്കും വിസ്മരിക്കാൻ കഴിയില്ലെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി ജെർമിയാസ് പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാന്ത്വന പരിപാടികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്ത് ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കാതിരുന്നപ്പോൾ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉമ്മൻചാണ്ടിയെ വാനോളം പുകഴ്ത്തിയത് ഉമ്മൻചാണ്ടിയെ തമസ്കരിക്കാൻ ആർക്കും കഴിയില്ലെന്നുതിനുള്ള തെളിവാണെന്ന് ജെർമിയാസ് അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വികസനത്തിനും സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി.കാലം കഴിയുന്തോറും അദ്ദേഹത്തിന്റെ യശസ്സ് ഉയർന്നുകൊണ്ടിരിക്കുമെന്ന് ജർമിയാസ് പറഞ്ഞു. യോഗത്തിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രസിഡൻറ് ബോബൻ ജി നാഥ് അധ്യക്ഷതവഹിച്ചു നീലികുളം സദാനന്ദൻ, ചവറ ഹരീഷ്കുമാർ, ജി മഞ്ജു കുട്ടൻ, ബാബുജി പട്ടത്താനം, പ്രഭാഅനിൽ, എൻ. രമണൻ, ബി മോഹൻദാസ്, ശംഭു വേണുഗോപാൽ, റോസ് ആനന്ദ്, ആർ സനജൻ, അനില ബോബൻ,അജി ലൗ ലാൻഡ്, മോളി എസ്, സോമ അജി ,സീന ബഷീർ, റെജീന, ബിലാൽ കൊളാട്ട്, ഫഹദ് തറയിൽ, ഷാഫി പള്ളിമുക്ക്, അൽത്താഫ്, അനിൽ എസ് കെ, ശ്രീജി എന്നിവർ സംസാരിച്ചു.