വാര്‍ത്തകള്‍

മലയാറ്റൂർ പുരസ്ക്കാരം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ബിജു പുരുഷോത്തമന് ….

By karunagappally.com

October 29, 2024

കരുനാഗപ്പള്ളി : ഉപാസന സാംസ്ക്കാരികവേദിയുടെ 2024 ലെ മലയാറ്റൂർ പുരസ്ക്കാരം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ബിജു പുരുഷോത്തമന്റെ നിലാവിലകൾ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. തിരുവനന്തപുരത്തെ മദനമോഹൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ: രാജേന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ സിനിമ നാടക സംവിധായകൻ പ്രമോദ്പയ്യന്നൂരിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. കാര്യവട്ടം ശ്രീകണ്ഠൻനായർ പൊന്നാട അണിയിച്ചു മാരനല്ലൂർ സുധി ഗോൾഡ് മെഡൽ നൽകി ആദരിച്ചു.

22 വർഷമായി ഒമാനിൽപ്രവാസ ജീവിതം നയിക്കുന്നബിജുപുരുഷോത്തമൻ വിവിധപ്രവാസി സംഘടനകളിൽനേതൃത്വം വഹിക്കുകയും. സാമൂഹിക. സാംസ്ക്കാരികരംഗങ്ങളിൽ സജീവസാന്നിധ്യവുമാണ്. കുടുംബത്തോടൊപ്പം ഒമാനിൽ താമസിക്കുന്ന ഇദ്ധേഹം ഒരുകരാട്ടേ ഇൻസ്ട്രക്ടർ കൂടിയാണ്.കരാട്ടേയും കവിതയുംഒരേ പോലെ ഇഷ്ടപ്പെടുന്നബിജു പുരുഷോത്തമന്റെ ഭാര്യആതിരയും, മകൻ മാധവും മകൾ മാളവികയും ഇപ്പോൾ കരാട്ടേയിൽ സജീവമാണ്.