കൊല്ലം : വിജയദശമി ദിനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് വിദ്യാരംഭം നടത്തി. എം.പിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കുരുന്നുകൾ നാവിലും അരിയിലും ആദ്യാക്ഷരങ്ങൾ കുറിച്ച് വിദ്യയുടെ ലോകത്തേക്ക് ആദ്യ ചുവടുവച്ചു.
വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാൻ കുട്ടികളോടൊപ്പം രക്ഷിതാക്കളും ബന്ധുക്കളും എത്തിയിരുന്നു. അറിവിന്റെയും വിവേകത്തിന്റെയും ലോകത്തേക്കുള്ള കുരുന്നുകളുടെ യാത്രയ്ക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തിയ എല്ലാ കുട്ടികൾക്കും അദ്ദേഹം വിജയാശംസകൾ നേർന്നു.