വാര്‍ത്തകള്‍

സൗത്ത് കേരളത്തിലെ ഏറ്റവും വലിയ വെഡ്‌ഡിങ് മാൾ കരുനാഗപ്പള്ളിയിൽ…. ലോഗോ പ്രകാശനം…

By karunagappally.com

June 24, 2024

കരുനാഗപ്പള്ളി : സൗത്ത് കേരളത്തിലെ ഏറ്റവും വലിയ വെഡ്‌ഡിങ് മാൾ -വെഡ്സ് ഇന്ത്യയുടെ- ലോഗോ പ്രകാശനം മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു.

കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്ത് സ്തുത്യർഹമായ 15 വർഷത്തിലേറെ പാരമ്പര്യമുള്ള, PB ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ -വെഡ്സ് ഇന്ത്യ- കരുനാഗപ്പള്ളിയിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്നു. 85000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഒരുക്കുന്ന -വെഡ്സ് ഇന്ത്യ- സൗത്ത് കേരളത്തിലെ ഏറ്റവും വലിയ വെഡിങ് മാളാണ്.

കരുനാഗപ്പള്ളി ശ്രീധരീയം കൺവെൻഷൻ സെന്ററിൽ വെച്ച് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി -വെഡ്സ് ഇന്ത്യ- വെഡിങ് മാളിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ MLA മാരായ സി. ആർ. മഹേഷ്‌, സുജിത് വിജയൻ എന്നിവർ വിവിധ പ്രൊഫൈൽ വിഡിയോയുടെയും, ക്യാമ്പയിന്റെയും ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, വനിതാ കമ്മീഷൻ അംഗം എം. എസ് താര, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, യുഡിഫ് ജില്ലാ ചെയർമാൻ K.C രാജൻ,മാനേജിങ് ഡയറക്ടർമാരായ അൽ അമീൻ, അൻസർ നസറുദ്ധീൻ, അൻവർ സാദിഖ്, അസറുദ്ധീൻ, സി. ഒ. ഒ. മുഹമ്മദ്‌ ബഷീർ,ഷിഹാൻ ബഷി എന്നിവർ സംസാരിച്ചു

ഏറ്റവും മികച്ചതും കാലാനുസൃതവുമായ വെഡിങ് കളക്ഷനാണ് വെഡ്സ് ഇന്ത്യ വെഡിങ് മാൾ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ലോകോത്തര ജന്റ്‌സ്, ലേഡീസ് അപ്പാരല്‍ ബ്രാന്‍ഡുകളുടെ പ്രത്യേക വിഭാഗങ്ങൾ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിപുലമായ കിഡ്സ് സെക്ഷനും വെഡ്സ് ഇന്ത്യ അവതരിപ്പിക്കുന്നു. എല്ലാ വിഭാഗങ്ങളില്‍ നിന്നും, ഓരോ ബ്രാന്റുകളുടെയും സീസണല്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യും.

തികച്ചും ആസ്വാദ്യകരമായ ഒരു ഫാമിലി ഷോപ്പിംഗ് എന്ന ആശയത്തിലധിഷ്ഠിതമായാണ് -വെഡ്സ് ഇന്ത്യ- വെഡിങ് മാൾ ക്രമീകരിച്ചിരിക്കുന്നത്. വിവാഹ ഷോപ്പിങ്ങിനായി ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷന്‍ എന്നതാണ് തങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് -വെഡ്സ് ഇന്ത്യ- ഗ്രൂപ്പ് അറിയിച്ചു