വാര്‍ത്തകള്‍

കരുനാഗപ്പള്ളി സ്വദേശിയുടെ ജീവചരിത്രം കെ.ടി. ജലീൽ പുസ്തകമാക്കി

By karunagappally.com

September 23, 2024

കരുനാഗപ്പള്ളി : ഭഗവദ്ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത ലോകത്തിലെതന്നെ ആദ്യത്തെ മുസ്ലിം പണ്ഡിതനെന്ന് എടുത്തുപറയാവുന്ന നമ്മുടെ കരുനാഗപ്പള്ളി സ്വദേശിയായിരുന്ന വിദ്വാൻഎ. ഇസ്ഹാക്ക് എന്ന മഹത് വ്യക്തിത്വത്തിൻ്റെ ജീവചരിത്രം മുൻമന്ത്രി കെ.ടി. ജലീൽ പുസ്തകമാക്കി. മുൻ മന്ത്രിപാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി.എം.ദാമോദരൻനമ്പൂതിരിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു.

അരിനല്ലൂർ ക്രൗൺ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷത വഹിച്ചു. കെ.ടി.ജലീൽ എം.എൽ.എ., കെ.എ.സുദർശന: കുമാർ, റഷീദ് ആലായൻ, അസീ: സ് ഭീമനാട്, പി.എൻ.മോഹനൻ, ഫിറോസ് കീടത്ത്, കെ.ഷാജ ഹാൻ എന്നിവർ പ്രസംഗിച്ചു.

ആരാണ് ഇസ്ഹാക് ? കൂടുതലറിയാം