കരുനാഗപ്പള്ളിയിലെ സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ, പൊതു പ്രവർത്തകരുടെ നിറഞ്ഞ അനുഗ്രഹത്തോടെ 2003 ൽ കരുനാഗപ്പള്ളിയുടെ ചരിത്രങ്ങളും വിശേഷങ്ങളുമായി ആരംഭിച്ച വെബ്സൈറ്റാണ് www.karunagappally.com
പ്രാദേശിക വാർത്തകൾ, ചരിത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , സാംസ്ക്കാരിക പ്രവർത്തകർ, ആശുപത്രികൾ , ഡോക്‌ടേഴ്‌സ് , ആംബുലൻസുകൾ, കൗൺസിലർമാർ, ഗ്രന്ഥശാലകൾ, ബാങ്കുകൾ , ഇലക്ട്രിസിറ്റി ഓഫീസുകൾ, ജനസേവന കേന്ദ്രങ്ങൾ, ടെലിഫോൺ എക്സ്ചേഞ്ചുകൾ, പഞ്ചായത്ത് ഓഫീസുകൾ, പോസ്റ്റോഫീസുകൾ, വില്ലേജ് ഓഫീസുകൾ , പോസ്റ്റൽ കോഡുകൾ, സിനിമാ തീയേറ്ററുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ട്രെയിൻ സമയം തുടങ്ങീ നിരവധിയായ കരുനാഗപ്പള്ളിക്കാർക്ക് വേണ്ടതെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് സമ്പൂർണ്ണ ഡയറക്ടറി എന്ന ആശയവുമായി മുന്നോട്ടു പോകുന്ന ഒരു വെബ്സൈറ്റാണിത്.
ഈ വെബ്സൈറ്റിൻറെ പ്രവർത്തനത്തിന് എല്ലാവരുടെയും സഹായങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നു വിനീതമായി അപേക്ഷിക്കുന്നു
ആശംസകൾ : കരുനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്
താലൂക്കാസ്ഥാന പഞ്ചായത്തായ കരുനാഗപ്പള്ളി ഗ്രാമഞ്ചായത്തിനെക്കുറിച്ച് ഒരു വെബ്‌സൈറ്റ് നിലവിൽ വരുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു. ഒട്ടനവധി പൊതു സ്ഥാപനങ്ങളെക്കുറിച്ച് വിശദ വിവരങ്ങൾ അറിയാൻ കഴിയുമെന്നതിൽ ഈ സംരംഭത്തിൻെറ പ്രാധാന്യം ഏറുന്നു. ഈ അവസരത്തിൽ www.കരുനാഗപ്പള്ളി.com സഫലീകരിയ്ക്കാൻ ശ്രമിച്ചവർക്ക് എന്റെ ആശംസകൾ അറിയിക്കുന്നു.
എന്ന്,
വസുമതി വിജയരാജൻ
പ്രസിഡന്റ് , കരുനാഗപ്പള്ളി പഞ്ചായത്ത്
29/12/2003
ആശംസകൾ : കരുനാഗപ്പള്ളി എം.എൽ.എ.
കരുനാഗപ്പള്ളി താലൂക്കിനെ അടിസ്ഥാനപ്പെടുത്തി ശ്രീ.സുധീഷ് മലയാളത്തിൽ ഒരു വെബ്‌സൈറ്റ് ആരംഭിക്കുന്നു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. കരുനാഗപ്പള്ളിയുടെ ഭൂമിശാസ്ത്രവും വിവിധ മേഖലകളിലെ ചരിത്രവും, വർത്തമാനകാല യാഥാർഥ്യങ്ങളും, ഭാവികാല പദ്ധതികളും വിശദമാക്കുന്ന സമഗ്രമായ ഒന്നാകട്ടെ ഈ വെബ്‌സൈറ്റ് എന്ന് ഞാൻ ആഗ്രഹിക്കുകയും അതിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്യുന്നു.
സ്നേഹാശംസകളോടെ,
അഡ്വ. എ .എൻ. രാജൻബാബു
കരുനാഗപ്പള്ളി എം.എൽ.എ., കേരള നിയമസഭ
ആശംസകൾ : ചവറ എം.എൽ.എ.
നമ്മുടെ നാട് അതിവേഗം വളരുകയാണ്. അതോടൊപ്പം പുതിയ സ്ഥാപനങ്ങളും. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ അനന്തമാണ്. നമ്മുടെ നാടിന്റെ ഏറ്റവും പുതിയ വിവരങ്ങൾ വിരൽതുമ്പിൽ ലഭിക്കുന്നതിന് karunagappally.com നൽകിവരുന്ന സംഭാവന അഭിനന്ദനാർഹമാണ്.
എല്ലാ ആശംസകളും ,
എൻ.വിജയൻപിള്ള
ചവറ എം.എൽ.എ., കേരള നിയമസഭ