കായലിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി

കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം അമ്പീലേത്ത് ക്ഷേത്രത്തിന് സമീപം ഉതിത്തറ വീട്ടിൽ സന്തോഷിന്റെയും കെ.എസ്.ആർ.ടി.സി കണ്ടക്ടറായ രജിതയുടെയും മകൻ ദേവനന്ദനെ കാണാതായി.

കുലശേഖരപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവനന്ദൻ കൂട്ടുകാർക്കൊപ്പം കായലിൽ കുളിക്കാൻ പോയതിനെ തുടർന്നാണ് കാണാതായത്.

പറമ്പിക്കടവിന് തെക്കുവശത്തും തുറയിൽ കടവിന് വടക്കുവശത്തുമുള്ള കായലിലാണ് കുട്ടികൾ കുളിക്കാനെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ദേവനന്ദനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !