ലഹരിക്കെതിരെ പ്രതിരോധം; അമൃതയിൽ ബോധവൽക്കരണം

കരുനാഗപ്പളളി: ലഹരിയുടെ ആസക്തി സമൂഹത്തിനെതിരെ ഉയർത്തുന്ന ഭീഷിണിക്കെതിരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കേരളാ പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ബോധവൽക്കരണ പരിപാടിയിൽ തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് അജിത ബീഗം ഐ.പി.എസ്, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായൺ ഐ.പി.എസ്, കരുനാഗപ്പള്ളി എ.എസ്.പി. അഞ്ജലി ഭാവന ഐ.പി.എസ്. എന്നിവർ മുഖ്യാതിഥികളായി.

ചടങ്ങിൽ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പാൾ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, സി ഐ ആർ വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, സ്റ്റുഡന്റ് അഫയേഴ്‌സ് ചെയർമാൻ പ്രൊഫ. എ ആർ ജി മേനോൻ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനുശേഷം നടന്ന ബോധവൽക്കരണ സെഷനിൽ മുഖ്യാതിഥികൾ ക്ലാസുകൾ കൈകാര്യം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അതിഥികളുമായി സംവദിച്ചു.

ഫോട്ടോ: തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് അജിത ബീഗം ഐ.പി.എസ്. സംസാരിക്കുന്നു.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !