കരുനാഗപ്പള്ളി : അമൃത വിശ്വവിദ്യാപീഠത്തിന്റെയും കേരളാ പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. അമൃതപുരി ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊല്ലം സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ ജീജി, കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അഞ്ജലി ഭാവന ഐ പി എസ് എന്നിവർ വിശിഷ്ടാതിഥികളായി. ചടങ്ങിൽ അമൃത കോർപ്പറേറ്റ് ആന്റ് ഇൻഡസ്ട്രിയൽ റിലേഷൻസ് വകുപ്പ് മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, വിദ്യാർത്ഥികാര്യ വിഭാഗം മേധാവി പ്രൊഫ. എ ആർ ജി മേനോൻ, സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസ് പ്രിൻസിപ്പാൾ ഡോ. എം നിധീഷ് എന്നിവർ സംസാരിച്ചു. ഐ ക്യൂ എ സി, അയുദ്ധ് എന്നിവരുടെ സഹകരണത്തോടെ ജ്വാല എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥിനികൾക്കും വനിതാ ജീവനക്കാർക്കുമാണ് സ്വയം പ്രതിരോധ മാർഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും പരിശീലനവും നൽകിയത്.
ചിത്രം: ചടങ്ങിൽ കൊല്ലം സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ ജീജി സംസാരിക്കുന്നു.