ഇഫ്താർ സംഗമവും, ആദരവും സംഘടിപ്പിച്ചു..

കരുനാഗപ്പള്ളി : അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷൻ (ALMA) യുടെ നേതൃത്വത്തിൽ നാലാമത് മതേതര ഇഫ്താർ സംഗമവും, ആദരവും സംഘടിപ്പിച്ചു. സമ്മേളനം സി.ആർ. മഹേഷ്‌ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ALMA പ്രസിഡന്റ്‌ ഷിഹാൻ ബഷി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സഫീർ ഖാൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് മുഖ്യ പ്രഭാഷണവും, വാർഡ് കൗൺസിലർ അഷിത എസ് അനന്ദ്,യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കൊല്ലം ജില്ലാ പ്രസിഡന്റ്‌ നിജാം ബഷി, കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ സുധീർ ചോയ്സ് എന്നിവർ ആശംസകൾ അറിയിച്ചു. റവ. രഞ്ജു രാജൻ, സ്വാമി ശരണാമൃത ചൈതന്യ, ഇമാം ഷബീർ അഹമ്മദ് ഖാസിമി തുടങ്ങിയവർ ഇഫ്താർ സന്ദേശം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ ട്രെയിൻ അപകടത്തിൽ നിന്നും നിരവധി ജീവനുകൾ സംരക്ഷിച്ച സൈനബ, കരുനാഗപ്പള്ളി സ്‌ക്വാഡിലെ പോലീസ് ഉദോഗസ്ഥർ, ശാസ്താംകോട്ട പോലീസ് സബ് ഇൻസ്‌പെക്ടർ ഷാനവാസ്‌. കെ. എച് എന്നിവരെ ആദരിച്ചു. യോഗത്തിൽ ALMA ട്രഷറർ ജഗദീശ്വരൻ പിള്ള നന്ദി രേഖപെടുത്തി. ഇഫ്താറിന് നൂറുകണക്കിന് വ്യാപാരികളും, തൊഴിലാളികളും, ഉപഭോക്തക്കളും പങ്കുകൊണ്ടു.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !