കരുനാഗപ്പള്ളിയിൽ സാഹിത്യോത്സവം

കരുനാഗപ്പള്ളി : കേരളത്തിലെ പ്രമുഖ എഴുത്തുകാരും, ചലച്ചിത്രപ്രവർത്തകരും, നാടക കലാകാരന്മാരും, പാട്ടുകാരും സമ്മേളിക്കുന്ന സാഹിത്യോത്സവം കരുനാഗപ്പള്ളിയിൽ സംഘടിപ്പിക്കുന്നു. എഴുത്തിന്റെ ജീവനവും, നാടകത്തിന്റെ അതിജീവനവും, ചലച്ചിത്രത്തിന്റെ അകംപൊരുളും വിഷയമാകുന്ന ഈ സർഗ്ഗോത്സവത്തിന് നൂറ് വേദികൾ ഉണ്ടാകും. ഒരു വിഷയത്തെ ആധാരമാക്കി കഴിയുന്നതും ഒരാൾ തന്നെ സംവാദം നടത്തുന്ന അഭിമുഖത്തിനാണ് പ്രാധാന്യം നൽകുന്നത്. ക ഖ ഗ എന്ന് വിശേഷണം നൽകുന്ന ഈ കരുനാഗപ്പള്ളി സാഹിത്യോൽസവം 2025 ഏപ്രിൽ 17,18,19,20 തീയതികളിൽ നാല് ദിവസങ്ങളായി കേരളത്തിലെതന്നെ ഏറ്റവും വലിയൊരു ലിറ്റററി ഫെസ്റ്റിവൽ ആണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !