കൊല്ലം : കൊല്ലത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിക്കും. 2025 മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി.രാമകൃഷ്ണന്‍ ജനുവരി 22ന് ബുധന്‍ വൈകിട്ട് 5 മണിക്ക് നിര്‍വഹിക്കും. ആശ്രാമം മൈതാനത്തിന് സമീപമാണ് സ്വാഗതസംഘം ഓഫീസ് ഒരുക്കിയിട്ടുള്ളത്.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം…. സിപിഐ എം സംസ്ഥാന സമ്മേളനം 2025
