പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ തേവലക്കര

വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട്‌, പ്രകൃതി മനോഹരമായി അണിയിച്ചൊരുക്കിയ ഒരു സുന്ദര പ്രദേശമാണ്‌ തേവലക്കര. പുരാതന കാലത്തു തന്നെ സമ്പല്‍ സമൃദ്ധമായ ഒരു ക്ഷേത്ര സംസ്‌ക്കാരമുണ്ടായിരുന്ന ഈ സ്ഥലം ബ്രാഹ്മണ സമൂഹത്തിന്റെ കേന്ദ്രമായിരുന്നു. തേവലക്കര ദേവീക്ഷേത്രത്തിനു ചുറ്റുമുള്ള ഈ സ്ഥലം ദേവലോകക്കരയെന്നറിയപ്പെടുന്നു. അസുരന്നല്ലൂര്‍ ലോപിച്ചുണ്ടായതാണ്‌ ക്ഷേത്രത്തിനടുത്തുള്ള അരിനല്ലൂര്‍ എന്ന സ്ഥലം. തെക്കൻ ഗുരുവായൂർ ക്ഷേത്ര മാഹാത്മ്യവും എടുത്തു പറയേണ്ട ഒരു കാര്യമാണ്. അതുപോലെ സൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ്‌ ക്രിസ്‌ത്യന്‍പള്ളിയും, മുസ്ലീംപള്ളിയും, ക്ഷേത്രവും അടുത്തടുത്ത്‌ സ്ഥിതിചെയ്യുന്നുവെന്നത്‌. ക്രിസ്‌ത്യൻ വിശ്വാസികളായ വ്യാപാരികള്‍ സ്ഥാപിച്ച തേവലക്കര ഓര്‍ത്തഡോക്‌സ്‌ പള്ളി പരിശുദ്ധമായ അബോയുടെ അന്ത്യ വിശ്രമസ്ഥലമെന്ന നിലയിലും ക്രിസ്‌തുവിന്റെ ശിഷ്യനായ തോമസ്ലീഹ കേരളത്തില്‍ സ്ഥാപിച്ച ഏഴരപള്ളികള്‍ കഴിഞ്ഞാല്‍ ഒന്നാണെന്ന നിലയിലും പ്രസിദ്ധമാണ്‌.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.145.52.86, Browser - #Unknown, Content accessed - #20/04/2024 06:08:18 AM (UTC), Tracking code - #18607181901713593298]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

കേഴിക്കോട്‌ സാമൂതിരിയുടെ സൈനികോദ്ദ്യോഗസ്ഥന്‍മാരില്‍ പ്രമുഖനായിരുന്ന ചാലിയത്ത്‌ മരയ്‌ക്കാരാല്‍ സ്ഥാപിതമായതും ഏകദേശം എഴുന്നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്ഥാപിതമായതും, സാമൂതിരിയുമായുള്ള സാഹിബിന്റെ കലഹം കാരണം ഉദ്ദ്യോഗം നഷ്‌ടപ്പെടുകയും അത്‌ തിരിച്ചുകിട്ടുന്നതിനായി പതിനൊന്ന്‌ സ്ഥലത്ത്‌ പള്ളി പണിയാമെന്ന്‌ നേര്‍ച്ചനേരുകയും അത്‌ സാക്ഷാത്‌കരിക്കുന്നതിനായും സ്ഥാപിച്ച പള്ളിയാണ്‌ തേവലക്കര ചാലിയത്ത്‌ ജമാഅത്ത്‌ പള്ളി.

പല സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെയും ജന്മം കൊണ്ട്‌ ധന്യമായ ഈ ഗ്രാമം നിരവധി പ്രക്ഷോപങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്‌.

പ്രാചീനകാലത്ത് പ്രധാനമായും കാര്‍ഷികവൃത്തി അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടനയായിരുന്നു ഈ പ്രദേശത്തും നിലനിന്നിരുന്നത്. ഉള്‍നാടന്‍ ജലാശയമായ അഷ്ടമുടിക്കായലിന്റെ സാമീപ്യവും കല്ലടയാര്‍ ഒഴുക്കിയെത്തിക്കുന്ന ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണും കാര്‍ഷികാനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയെ ഒട്ടൊന്നുമല്ല സഹായിച്ചത്. കയര്‍മേഖലയാണ് ഇവിടെയും പ്രധാന വ്യവസായമേഖലയായി വളര്‍ന്നത്. തേവലക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള ചവറ പഞ്ചായത്തുള്‍പ്പെടെയുള്ള തീരദേശപഞ്ചായത്തുകളിലെല്ലാം തന്നെ ഇതേ കാലയളവില്‍ ധാതുമണല്‍ ഖനനവ്യവസായമാണ് വളര്‍ന്നുവന്നത്.

തികഞ്ഞ കാര്‍ഷികഗ്രാമമായ തേവലക്കര പഞ്ചായത്തില്‍ കയര്‍ റാട്ടുകളുടെ ശബ്ദം ഇടതടവില്ലാതെ മുഴങ്ങിയ കാലമുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തിന് ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. എല്ലാ മേഖലയിലും സുപ്രധാന മാറ്റങ്ങളാണ് ഈ സുന്ദരമായ തേവലക്കര എന്ന ഗ്രാമത്തിനുണ്ടായിട്ടുള്ളത്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !