‘പല മനകളുടെ നാട്‌’ എന്ന്‌ വിശേഷിക്കപ്പെടുന്ന പന്മന

‘പല മനകളുടെ നാട്‌’ എന്ന്‌ വിശേഷിക്കപ്പെടുന്ന പന്മന പശ്ചിമ തീരത്തെ ചെറുതും വലുതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു. 1953 ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിൽ നിരവധി ഗ്രന്ഥശാലകളും വായനശാലകളും കൂടാതെ 50-ൽപരം കലാകായിക സമിതികളും പ്രവർത്തിക്കുന്നുണ്ട്‌. ജാതി-മതഭേദമന്വേ സാഹോദര്യത്തോടെ കഴിയുന്ന പതിനഞ്ചോളം വാർഡുകളുള്ളതാണ്‌ ഈഗ്രാമം. നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊല്ലക സി.എം.എസ്‌. എൽ.പി സ്‌ക്കൂൾ, വടക്കുംതല സെൻ അലോഷ്യസ്‌ സ്‌ക്കൂൾ, ശങ്കരമംഗലത്തെ ചവറ ഹൈസ്‌ക്കൂൾ എന്നിവ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളാണ്‌.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.97.14.84, Browser - #Unknown, Content accessed - #09/12/2024 03:19:04 AM (UTC), Tracking code - #12953535551733714344]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

ടൈറ്റാനിയം ജംഗ്‌ഷനിലുള്ള കമ്മ്യൂണിറ്റി സെൻറർ ഉൾപ്പെടെ നിരവധി ആതുരാലയങ്ങളുള്ള പന്മന ഗ്രാമപഞ്ചായത്തിൽകൂടി ദേശീയ പാതയും കോവളം കോട്ടപ്പുറം ദേശീയ ജലപാതയും കടന്നു പോകുന്നു. സ്വാതന്ത്രസമര കാലത്തുതന്നെ പ്രശസ്‌തരായ ധീരധേശാഭിമാനികൾക്ക്‌ ജന്മം നല്‍കിയ നാടെന്ന നിലയിലും പ്രശസ്‌തമായ കരിമണലിൻറയും വെൺമണലിൻറയും സംഘഭൂമിയായ പന്മന ഇപ്പോൾ വളരെ ഉയരത്തിലേക്കുള്ള പ്രണായത്തിലാണ്‌.

ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ പ്രത്യേകതകള്‍ ഈ പ്രദേശത്തിനുണ്ട്. അപൂര്‍വ്വ ധാതുമണല്‍ സമ്പത്തുകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം ലോകവ്യവസായഭൂപടത്തില്‍ സ്ഥാനം നേടിയിരിക്കുന്നു. പരമ്പരാഗത കയര്‍വ്യവസായ മേഖലയും മത്സ്യബന്ധനവും മത്സ്യസംസ്കരണ മേഖലയും ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. ചവറയുടെ സുപ്രധാനമായ സാമ്പത്തിക മേഖലകളില്‍ ഒന്നാണ് മത്സ്യബന്ധനമേഖല. 20-ം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇവിടെ നിന്നും കയറ്റി അയക്കപ്പെട്ട കയറില്‍ ഷെര്‍ഹാംബര്‍ഗ് എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ മോണോസൈറ്റിന്റെ തരികള്‍ കണ്ടെത്തിയത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു.

ലോഹമണല്‍ വേര്‍തിരിക്കുന്ന വ്യവസായം തുടക്കത്തില്‍ ചെറുകിട വ്യവസായയൂണിറ്റുകളായി ആരംഭിക്കുകയും 1940-കള്‍ ആയപ്പോഴേക്കും പാശ്ചാത്യരുടെ നേതൃത്വത്തില്‍ വലിയ വ്യവസായ ശൃംഖലയായി വളരുകയും ചെയ്തു. പ്രാചീന കാലത്ത് പ്രധാനമായും കാര്‍ഷികവൃത്തി അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടനയാണ് ഈ പ്രദേശത്തു നിലനിന്നിരുന്നത്. ഉള്‍നാടന്‍ ജലാശയങ്ങളുടെ സാന്നിധ്യം കാര്‍ഷികാനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു.

സാഹിത്യസംസ്കാരിക നവോത്ഥാനരംഗങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മഹാന്മാരുടെ ഒരു നീണ്ടനിര ഈ പഞ്ചായത്തിലുണ്ട്. മലയാള വ്യാകരണസാഹിത്യത്തിനും ഭാഷയ്ക്കും അതുല്യസംഭാവന ചെയ്ത പ്രോ: പന്മന രാമചന്ദ്രന്‍ നായര്‍ ഈ നാടിന്റെ സംഭാവനയാണ്.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !