കരുനാഗപ്പള്ളിയിലെ കലാശക്കൊട്ട്…. പ്രവർത്തകർ ആശുപത്രിയിൽ…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ കലാശക്കൊട്ട് അക്രമത്തിൽ കലാശിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ നിരവധി പ്രവർത്തകർക്കും, പോലീസുകാർക്കും, കലാശക്കൊട്ട് കാണാൻ എത്തിയവർക്കും പരിക്കേറ്റു. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന് മുൻവശം കലാശക്കൊട്ട് എത്തിയപ്പോൾ മുൻ നിരയിലായിരുന്ന എൽ.ഡി.എഫ്. പ്രവർത്തകർക്കിടയിലൂടെ യു.ഡി.എഫ്. പ്രവർത്തകർ വാഹനങ്ങളുമായി മുൻ നിരയിലേക്ക് പോകാൻ ശ്രമിച്ചപ്പോളുണ്ടായ തർക്കത്തെത്തുടർന്നാണ് കാര്യങ്ങൾ കൈവിട്ട് പോയത്. ഈ തർക്കം എം.എൽ.എ. ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരിഹരിക്കാൻ പറ്റാതെ പ്രശ്നം രൂക്ഷമാവുകയായിരുന്നു. എൽ.ഡി.എഫ്. പ്രവർത്തകരുടെ വാഹനം മാറ്റി യു.ഡി. എഫിൻ്റെ ഡി.ജെ. പാട്ടുള്ള വലിയ ലോറി കടത്തിവിടാനുള്ള ശ്രമമാണ് വൻ തർക്കത്തിൽ കലാശിച്ചത്. രണ്ട് കൂട്ടരും തമ്മിൽ തർക്കം നടക്കുന്നതിനടയിൽ എവിടുന്നോ കല്ലേറ് ആരംഭിക്കുയും, കെ.എസ്. ആർ.ടി.സി. ബസിൻ്റെ ചില്ല് തകർക്കുകയും,, പോലിസുകാർക്ക് ഉൾപ്പടെ കല്ലേറിൽ പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് പോലീസ് പ്രവർത്തകർക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രശ്നം വഷളായപ്പോൾ പോലീസുമായി സംസാരിച്ചുകൊണ്ടിരുന്ന എം.എൽ.എയ്ക്ക് ഇതിനിടയിൽ നടന്നുകൊണ്ടിരുന്ന കല്ലേറിൽ പരുക്കേറ്റതോടെ കാര്യങ്ങൾ കൈവിട്ടുപോയി. വനിതാ പ്രവർത്തകയായിരുന്ന സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉൾപ്പടെയുള്ള അക്രമത്തിനിടയിൽ ആശുപത്രിയിലായി. ഇരു കൂട്ടരുടേയും പ്രധാന നേതാക്കൾ ആശൂപത്രിയിൽ ആയതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടയിൽ ബി.ജെ.പി പ്രവർത്തകർ പ്രകടനവുമായി മുന്നോട്ട് വരാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. അതും തർക്കത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇതിനിടയിൽ പെട്രോൾ പമ്പിനു സമീപവും ചെറിയ രീതിയിലുള്ള സംഘർഷം ആരംഭിച്ചു. പിന്നിട് മൂന്ന് പ്രവർത്തകരും തമ്മിൽ സംഘർഷം ശക്തമാകാനുള്ള സാധ്യതയായപ്പോൾ കൊല്പത്തു നിന്നും കൂടുതൽ സേന എത്തി ലാത്തിചാർജ് ആരംഭിച്ചു. ഇതിനിടെയിൽ നടന്ന അക്രമത്തിലും കല്ലോറിലും പരുക്കേറ്റ പ്രവർത്തകരെ ആംബുലൻസ് എത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും, മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.. എം.എൽ എ. സി.ആർ മഹേഷ്, സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, എൽ.ഡി.എഫ് . മണ്ഡലം കൺവീനർ പി.കെ. ബാലചന്ദ്രൻ, നഗരസഭ സെപ്യൂട്ടി ചെയർപേഴ്സൺ സുനിമോൾ, സി.പി.ഐ.(എം), ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം ബി. ഗോപൻ, എ.ഐ.വൈ.എഫ്. ജില്ലാ ജോയിൻറ് സെക്രട്ടറി യു. കണ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന പ്രവർത്തകർ ഉൾപ്പെടെ 25 ലധികം പ്രവർത്തകർ, കല്ലേറിൽ പരിക്ക് പറ്റിയ പോലീസ് ഉദ്യോസ്ഥർ എന്നിവരെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയെന്നാണ് പ്രാഥമിക ഘട്ടത്തിൽ അറിയാൻ കഴിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് രാത്രിയോടെ സ്ഥാനാർത്ഥികൾ സ്ഥലത്തെത്തി. ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാൽ ആശുപത്രിയിലെത്തി പ്രവർത്തകരോട് നടന്ന വിവരങ്ങൾ വിശദമായി അന്വേഷിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !