ലഹരി വിമുക്ത ലോകത്തിന് വിദ്യാർത്ഥികളുടെ ഇടപെടീൽ അനിവാര്യം….

കരുനാഗപ്പള്ളി : ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും കണ്ട് ഒഴിഞ്ഞ് മാറാതെ അവർക്കെതിരെ ഗൗരവമായ ഇടപെടീലിന് വിദ്യാർത്ഥികൾ തയ്യാറാവണമെന്ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതാകുമാരി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിൻ്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ നടപ്പാക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം അഴീക്കൽ ഗവ : ഹൈസ്കൂളിൽ വച്ച് നടക്കുകയായിരുന്നു.. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്ക് അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ് മുഖ്യാതിഥിയായ യോഗത്തിൽ അഴിക്കൽ ഗവ: ഹൈസ്കൂൾ ലഹരിക്കെതിരെ നിർമ്മിച്ച ” ബി വിത്ത് യു” എന്ന ഹൃസ്വചിത്രത്തിൻ്റെ അണിയറപ്രവർത്തകരായ വിദ്യാർത്ഥികളെയും സ്കൂളിനെയും കൊല്ലം വിമുക്തി മിഷൻ്റെ സ്നേഹാദരവ് നൽകി. ആലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് യു ഉല്ലാസ് ലഹരി വിരുദ്ധ സന്ദേശം നൽകി, അസി: എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാൽ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. എക്സൈസ് ഇൻസ്പെക്ടർഡി എസ് മനോജ് കുമാർ, ഗ്രാമപഞ്ചായത്തംഗം ശ്യാംകുമാർ, പി റ്റി എ പ്രസിഡൻ്റ് ലിജിമോൻ, പ്രിവൻ്റീവ് ഓഫീസർമാരായ എസ് ആർ ഷെറിൻരാജ് , വൈ സജികുമാർ, യു എം സി താലൂക്ക് പ്രസിഡൻ്റ് ഷമ്മാസ് ഹൈദ്രോസ്, സിവിൽ എക്സൈസ് ഓഫീസർ കെ. സാജൻ, പ്രിയങ്ക എന്നിവർ സംസാരിച്ചു. പ്രഥമധ്യാപിക സ്മിത കെ എൽ സ്വാഗതം പറഞ്ഞു.. തുടർന്ന് ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ വീഡിയോ പ്രദർശനം ബിഗ്‌സ്ക്രീനിൽ നടത്തുകയും വിദ്യാർഥികളുടെ കലാപരിപാടിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിന്റെ പരിധിയിലുള്ള പത്തൊമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസും പ്രതിജ്ഞയും വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സുകൾക്ക് എക്സൈസ് ഉദ്യോഗസ്ഥരായ ജിനു തങ്കച്ചൻ, ചാൾസ്, ഹരിപ്രസാദ്, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !