കരുനാഗപ്പള്ളി : മൂക്കുംപുഴ ക്ഷേത്രത്തിലെ ഭരണി ഉത്സവത്തോട് അനുബന്ധിച്ച് പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആലപ്പാട് ഹോമിയോ ഡിസ്പെൻസറിയുടെ സഹായത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രബോധിനി ഗ്രന്ഥശാല വൈസ് പ്രസിഡൻറ് ഹരിമോൻ അധ്യക്ഷത വഹിച്ചു. ആലപ്പാട് ഹോമിയോ മെഡിക്കൽ ഓഫീസർ മകുടം തമ്പി മൂക്കുംമ്പുഴ ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് എം വത്സലൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരൻ വിമൽ റോയ് മുഖ്യാതിഥിയായി എത്തിയ സമ്മേളനത്തിൽ സെപ്പ് സെക്രട്ടറി സോഹൻ ലാൽ, പ്രബോധിനി ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സുനിൽ രാജ്, ഉത്സവ ആഘോഷ കമ്മിറ്റി അംഗങ്ങളായ സലിംകുമാർ, ലെനിൻ, വിനോദ്, വനിതാ ലൈബ്രേറിയൻ ഷീജ എന്നിവർ ആശംസകൾ അർപ്പിച്ചു ഗ്രന്ഥശാല സെക്രട്ടറി നേഹാ വിനീത് സ്വാഗതം ലൈബ്രറിയും ശിവാചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R