നിർമ്മിത ബുദ്ധിയിൽ കൗതുകമുണർത്തി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സബ്ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ദ്വി ദിന
ക്യാമ്പ് തഴവ ഏ വി എച്ച്.എസ്സ് ൽ ശനിയാഴ്ച സമാപിച്ചു. പ്രോഗ്രാമിംഗ് വിഭാഗം കുട്ടികൾക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ ഉപയോഗപ്പെടുത്തി മുഖം തിരിച്ചറിഞ്ഞ്
വാതിൽ തുറക്കുന്ന എ ഐ പ്രവർത്തനങ്ങൾ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന
ആന്റി സ്ലിപ്പ് ഉപകരണങ്ങൾ മെഷീൻ ലേണിംഗ് , ആർഡിനോ ഉപയോഗിച്ചുള്ള
പരിശീലനങ്ങൾ, പൈത്തൺ പ്രോഗ്രാമിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, പിക്ചോ ബ്ലോക്സ്
ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം എന്നിവയിലും ആനിമേഷൻ വിഭാഗം കുട്ടികൾക്ക്
ഓപ്പൺ ടൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ലഘു ആനിമേഷൻ സിനിമകൾ തയ്യാറാക്കൽ,
വീഡിയോ എഡിറ്റിംഗ്, ബ്ലൻഡർ സോഫ്റ്റ്വെയർ , തുടങ്ങിയ മേഖലകളിൽ പരിശീലനം
നൽകി. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കുട്ടികൾക്ക് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ
അവസരം ലഭിക്കും. കൈറ്റ് മാസ്റ്റർ കോർഡിനേറ്റർ പ്രമോദ് എസ്സ്, മാസ്റ്റർ ട്രെയിനർ
മുഹമ്മദ് ഷെഫീക്ക്, ലിറ്റിൽ കൈറ്റ് മാസ്റ്റർ മാരായ സുഭാഷ്.എൻ അംബിക എസ്സ്,
ജിഷ്ണുരാജ്, സിത്താര എസ്സ് , സോമനാഥൻ പിള്ള . എസ്സ് എന്നിവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !