കരുനാഗപ്പള്ളി : നവ കേരള സദസ്സിനോട് അനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച അഖിലകേരള ചെസ് ടൂർണമെന്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ 10 ജില്ലകളിൽ നിന്നും 176 പ്രതിഭകളാണ് മത്സരത്തിൽ പങ്കാളികളായത്. ചെസ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് സമീപത്തെ നവകേരളം സ്ക്വയറിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും മുൻ സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടിയും ചേർന്ന് കരുക്കൾ നീക്കിക്കൊണ്ട് ചെസ് മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി എസ് ഷമീർ അധ്യക്ഷനായി. ചെസ്സ് അസോസിയേഷൻ സെക്രട്ടറി പി ജി ഉണ്ണികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. നവകേരള സദസ്സ് മണ്ഡലം സംഘാടകസമിതി ചെയർമാൻ ആർ സോമൻ പിള്ള, ഡെപ്യൂട്ടി തഹസിൽദാർ ആർ അനീഷ്, വി വിജയകുമാർ, വി പി ജയപ്രകാശ് മേനോൻ, ആർ രവീന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു.
ചിത്രം: നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് ടൂർണ്ണമെൻ്റിന്റെ ഉദ്ഘാടനം കോട്ടയിൽ രാജുവും സൂസൺ കോടിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.