തിരുവാതിര മത്സരം സംഘടിപ്പിച്ചു.

കരുനാഗപ്പള്ളി : നവ കേരള സദസ്സിന്റെ ഭാഗമായി തിരുവാതിര മത്സരം സംഘടിപ്പിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുന്നക്കുളം എസ് എൻ ടി വി യുപി സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് നാസർ സ്വാഗതം പറഞ്ഞു .ജില്ലാ പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, മുൻ സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സി രാധാമണി, സ്ഥിരം സമിതി അധ്യക്ഷ രജിത രമേശ്, പഞ്ചായത്ത് സെക്രട്ടറി താര, വി പി ജയപ്രകാശ് മേനോൻ, ജനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: നവ കേരള സദസിന്റെ ഭാഗമായി നടന്ന തിരുവാതിര മത്സരത്തിൽ സമ്മാനാർഹമായ ടീം


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !