രാജ്യത്തിനു വേണ്ടി കപ്പടിച്ച് ക്ലാപ്പനയിലെ ചുണക്കുട്ടികൾ

കരുനാഗപ്പള്ളി : ഭൂട്ടാനിൽ നടന്ന ഗെയിംസ് ആൻ്റ് റൂറൽ സ്പോർട്സ് രാജ്യാന്തര ഫുട്ബോൾ മത്സരത്തിൽ ഇൻഡ്യൻ ടീം വിജയിച്ചപ്പോൾ അതിൽ അഭിമാനാർഹമായ നേട്ടം കൊയ്ത് ക്ലാപ്പന എസ് വി എച്ച് എസ് എസ് വിദ്യാർത്ഥികൾ. അണ്ടർ 19, അണ്ടർ 17 വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.അണ്ടർ 19 വിഭാഗത്തിൽ വാശിയേറിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 5 – 4 നാണ് ഇന്ത്യ വിജയിച്ചത്. നിയാസ്,ജോയൽ ജോസ് , പ്രശാന്ത്, മഹാദേവ് മനോജ് എന്നിവരാണ് കളിക്കളത്തിൽ ഇറങ്ങിയ ടീമിലെ നാലു പേർ. അണ്ടർ 17 ൽ മ്യാൻമാറിനെ 3-1 നെയാണ് തോൽപ്പിച്ചത്. യദുകൃഷ്ണ , ഗോഡ് വിൻ ചാർളി, ആരോൺ ടൈറ്റസ്, വിവേക് വേണു , സച്ചിൻ സുനിൽ ,അൽ – അമീൻ എന്നിവരായിരുന്നു ടീമിൽ കളിച്ചവരിൽ ആറു പേർ. അണ്ടർ 14 വിഭാഗത്തിൽ മ്യാൻമറിനോട് പൊരുതി തോൽക്കുകയായിരുന്നു. ടീമിൽ അലൻ ബാബു, വിശാഖ് വേണു , ഫെബിൻ ടൈറ്റസ് എന്നിവർ പങ്കെടുത്ത് റണ്ണർ അപ്പായി. വിജയികൾക്കുള്ള ട്രോഫിയും മെഡലും ഭൂട്ടാൻ ഫോൻസ്ലിംഗ് ഡിസ്ട്രിക് മേയർ ടാഷി ടെൻസിൻ വിജയം നേടിയ ഇരുടീമിനും സമ്മാനിച്ചു. സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഫോർ ഓൾ സ്പോർട്സ് (എസ്എഎഫ്എ എസ് ) പ്രസിഡന്റ്‌ ആർതി ലാമ,
ജനറൽ സെക്രട്ടറി അർപ്പൺ സിംഗ്,
റൂറൽ സ്പോർട്സ് ആൻ്റ് ഗെയിംസ് ദേശീയ പ്രസിഡന്റ്‌ എം ഡി ആദിൽ, ട്രാവൻകൂർ ഫുട്ബോൾ ക്ലബ്ബ് ഹെഡ് കോച്ച് അനിലേഷ് തുടങ്ങിയവർ പങ്കെടുത്തു. വിജയിച്ച ഇന്ത്യൻ ടീം അംഗങ്ങളായ എസ് വി എച്ച് എസ് എസിലെ കുട്ടികൾ ഇന്ന് (ചൊവ്വാഴ്ച ) ട്രെയൻ മാർഗ്ഗം കേരളത്തിലെത്തും.

ചിത്രം: രാജ്യാന്തര ഫുഡ്ബോൾ മത്സരത്തിൽ വിജയിച്ച ക്ലാപ്പന എസ് വി എച്ച് എസ് ടീം


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !