ദേശീയപാതയിലെ ഗതാഗത കുരുക്ക്….. മോട്ടോർ വാഹന വകുപ്പ് കരാർ കമ്പിനിയുമായി ചർച്ച നടത്തി….

കരുനാഗപ്പള്ളി : ദേശീയ പാതയിൽ ഓച്ചിറ മുതൽ നീണ്ടകര വരെയുള്ള ദേശീയപാത ആറുവരി ആക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടുപേർ മരിക്കുന്നതിനും കാരണമായി. ഫ്ലൈ ഓവർ നിർമ്മാണം നടക്കുന്ന കരുനാഗപ്പള്ളി ജംഗ്ഷനിൽ ഗതാഗതം ഒരുവരിയായി ക്രമീകരിച്ചിരിക്കുന്നതിനാൽ ഗതാഗത തടസ്സം രൂക്ഷമാണ്. കൂടാതെ പലഭാഗങ്ങളിലും റോഡുകൾ തകർന്നു കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും ടൗണിലെ ഗതാഗതക്കുരു നിയന്ത്രിക്കുന്നതിനുമായി കൊല്ലം ആർടിഒ എൻഫോഴ്സ്മെൻ്റ് കരുനാഗപ്പള്ളി സ്കോഡിന്റെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളുമായി ചർച്ച നടത്തി. അപകട സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഉടൻതന്നെ കരുനാഗപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടി നാഷണൽ ഹൈവേ അതോറിറ്റിക്ക് പ്ലാൻ സമർപ്പിക്കുകയും ചെയ്യും.ഇതോടൊപ്പം നീണ്ടകര മുതൽ ഓച്ചിറ വരെയുള്ള ഭാഗത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തന്നെ നടത്തുമെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു. സംയുക്ത പരിശോധനയിൽ എംവിഐ ദിലിപ്കുമാര്‍ കെ, എഎംവിഐ മാരായ ലീജേഷ് വി,ഷാജിമോൻ എസ്, ഷുക്കൂർ എം, വിശ്വസമുദ്ര ഹൈവേ സേഫ്റ്റി എഞ്ചിനീയർ റാണ മൃത്യഞ്ചയ കുമാർ, സേഫ്റ്റി ഓഫീസർ നൈസാം എ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: ദേശീയപാതയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !