കരുനാഗപ്പള്ളി : ഇന്ത്യൻ ഭരണകർത്താക്കൾക്ക് ഒരിക്കലും ഏകാധിപതികൾ ആകാൻ കഴിയാത്ത വിധമാണ് ഇന്ത്യയുടെ ഭരണഘടന ഡോ. ബി.ആർ. അംബേദ്കർ തയ്യാറാക്കിയിരിക്കുന്നതെന്ന് സി.ആർ. മഹേഷ് എം.എൽ.എ. കരുനാഗപ്പള്ളി ഡോ. ബി ആർ അംബേദ്കർ സ്റ്റഡീസ് സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനവും അംബേദ്കർ അവാർഡ് ദാന ചടങ്ങും ആദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങൾ ഇന്ത്യൻ ഭരണഘടന നെഞ്ചോട് ചേർത്തുവെക്കുന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയും ഭരണഘടന തൊട്ട് സത്യം ചെയ്ത് ഭരണം ഏറ്റെടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇന്ത്യൻ ഭരണഘടന ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ ഭരണഘടനയാക്കി മാറ്റിയത് അംബേദ്കറുടെ മികവുകൊണ്ട് മാത്രമാണെന്നും പറഞ്ഞു.
സമ്മേളനത്തിൽ ഡോ. ബി ആർ അംബേദ്കർ സ്റ്റഡി സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ബോബൻ ജി നാഥ് അധ്യക്ഷത വഹിച്ചു. അവാർഡ് ജേതാക്കളെ ആർ സനജൻ പരിചയപ്പെടുത്തി. ചൂളൂർ ഷാനി സ്വാഗതവും ബി.മോഹൻദാസ് നന്ദിയും പറഞ്ഞു. നേതാക്കന്മാരായ കെ സി രാജൻ, ആർ.രാജശേഖരൻ, ചിറ്റുമൂലനാസർ, മുനമ്പത്ത് വഹാബ്, മണ്ണേൽ നജീബ് അഡ്വ.കെ എ ജവാദ്, നീലികുളം സദാനന്ദൻ, പി സോമരാജൻ, സുരേഷ് പനക്കുളങ്ങര, എസ് ജയകുമാർ, മുനമ്പത്ത് ഗഫൂർ, ചവറ ഹരീഷ് കുമാർ, എന്നിവർ സംസാരിച്ചു ഡോ.ബി ആർ അംബേദ്കർ അവാർഡ് ജേതാവ് അഡ്വ.എം ഇബ്രാഹിംകുട്ടിക്ക് സി.ആർ മഹേഷ് എംഎൽഎ പുരസ്കാരം സമർപ്പിച്ചു. വിശിഷ്ട വ്യക്തിത്വങ്ങൾ സുധീർ ചോയ്സ്, നിസാർ വാണിന്റെയ്യത്ത്, ബഷീർ എവർമാക്സ്, ആർ എസ് കിരൺ, ആബീസ് അനീസ്, പ്രദീപ് വാര്യത്ത്, സന്തോഷ് തൊടിയൂർ എന്നിവരെ ആദരിച്ചു. ചികിത്സാധന സഹായം, ഭക്ഷ്യധാന്യ കിറ്റ് വിതരണം, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.