കരുനാഗപ്പള്ളി : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി. വേണുഗോപാൽ എം.പി. യെ അനുമോദിച്ചു. ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ, കൊല്ലം ജില്ലാ പ്രസിഡന്റ് ഓടനാവട്ടം അശോക്, കൊല്ലം ജില്ലാ സെക്രട്ടറി സുധീഷ് കരുനാഗപ്പള്ളി എന്നിവർ ചേർന്ന് ആലപ്പുഴയിലെ വസതിയിലെത്തിയാണ് അനുമോദിച്ചത്. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA).
Copyright © 2003-2024 karunagappally.com Developed by Sudheesh.R