എച്ച്.പി.വി. വാക്സിൻ വിതരണ ഉദ്ഘാടനം….

കരുനാഗപ്പള്ളി : റോട്ടറി ക്ലബ്ബും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും സംയുക്തമായി കരുനാഗപ്പള്ളി മുനിസിപ്പൽ പ്രദേശത്തെ 14 നും 17നും ഇടയ്ക്ക് പ്രായമുള്ള 1000 പെൺകുട്ടികൾക്ക് ക്യാൻസർ രോഗ പ്രതിരോധ വാക്സിനായ ഹ്യൂമൻ പാപ്പിലോണിയ വാക്സിൻ നൽകുന്നതിന്റെ ഉദ്ഘാടനം നടന്നു. ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വാക്സിൻ സർട്ടിഫിക്കറ്റ് നൽകി സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥിയായി. ക്ലബ്ബ് പ്രസിഡണ്ട് പി ജയകുമാർ അധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്റ്റിക് ഗവർണർ ഡോ സുമിത്രൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് പ്രൊജക്റ്റ് ചെയർമാൻ ഡോ നാരായണക്കുറുപ്പ് പദ്ധതി വിശദീരണംനടത്തി. ജി എ ജോർജ്, ഡിസ്ട്രിക്ട് പ്രൊജക്റ്റ് ചെയർപേഴ്സൺ മീരാ ജോൺ, ഡിസ്റ്റൻസ് സെക്രട്ടറി ജനറൽ അലക്സ് കോശി, സനൽ ശിവൻ എന്നിവർ സംസാരിച്ചു. സതീശൻ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു. പലോകാരോഗ്യ സംഘടനയും ഇന്ത്യ ഗവൺമെന്റും പ്രാധാന്യത്തോടെ നടപ്പാക്കി കൊണ്ടിരിക്കുന്ന 40 ലക്ഷം രൂപ ചെലവാകുന്ന ഈ വാക്സിൻ വിതരണം കരുനാഗപ്പള്ളി റോട്ടറി ക്ലബ്ബ്ഗ്ലോബൽ ഗ്രാൻഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഡോസ് വാക്സിൻ വിതരണം ചെയ്യുന്നത്.

ചിത്രം: കരുനാഗപ്പള്ളി നഗരസഭയിൽ നടന്ന എച്ച് പി വി വാക്സിൻ വിതരണ ഉദ്ഘാടന യോഗം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !