സാംസ്കാരിക സംഗമം നടന്നു.

കരുനാഗപ്പള്ളി : നവകേരള സദസിൻ്റെ ഭാഗമായി സാംസ്കാരിക സംഗമം സംഘടിപ്പിച്ചു.സിവിൽ സ്റ്റേഷനു സമീപത്തെ നവകേരളം സ്ക്വയറിൽ -വൈക്കം സത്യാഗ്രഹം മുതൽ നവകേരളം- വരെ എന്ന വിഷയത്തിൽ നടന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിക്ക് താലൂക്ക് കൗൺസിൽ നൽകിയ ഉപഹാരം ജില്ലാ കളക്ടർ എൻ ദേവിദാസൻ കൈമാറി. താലൂക്ക് കൗൺസിൽ പ്രസിഡൻ്റ് അഡ്വ പി ബി ശിവൻ അധ്യക്ഷനായി.സെക്രട്ടറി വി വിജയകുമാർ സ്വാഗതം പറഞ്ഞു. വി പി ജയപ്രകാശ് മേനോൻ, ഡോ വള്ളിക്കാവ് മോഹൻദാസ്, എ പ്രദീപ്, ഡെപ്യൂട്ടി കളക്ടർ സുരേഷ് കുമാർ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സുരേഷ് വെട്ടുകാട്ട് മുങ്ങിയവർ പങ്കെടുത്തു. തുടർന്ന് കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

ചിത്രം: വി കെ മധുവിന് ഉപഹാരം കളക്ടർ എൻ ദേവിദാസൻ കൈമാറുന്നു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !