നവീകരിച്ച അംഗൻവാടി ഉദ്ഘാടനം ചെയ്തു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ ഒന്നാം ഡിവിഷനിൽ നവീകരിച്ച അംഗൻവാടി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുപത്തിയഞ്ചാം നമ്പർ അംഗനവാടിയുടെ വിവിധങ്ങളായ നവീകരണ പദ്ധതി നടപ്പിലാക്കിയത്. നവീകരിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വാർഡ് കൗൺസിലർ സീമാസഹജൻ അധ്യക്ഷയായി. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഇന്ദുലേഖ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എഡിഎസ് ഭാരവാഹികളായ ബിന്ദു നകുലൻ, ഗൊരേറ്റി, ദീപ്തി, അംഗനവാടി വർക്കർ സഫീദ, ഹെൽപ്പർ രോഹിണി തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം: കരുനാഗപ്പള്ളി നഗരസഭയിൽ ഒന്നാം ഡിവിഷനിൽ നവീകരിച്ച അംഗൻവാടിയുടെ ഉദ്ഘാടനം ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !