കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസ്. ചാമ്പ്യൻമാർ…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 706 പോയിന്റുനേടി കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസ്. ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 641 പോയിന്റു നേടിയ കരുനാഗപ്പള്ളി ഗവ: എച്ച് എസ്എസിനാണ് രണ്ടാം സ്ഥാനം.ഗണിതശാത്രം എൽ പി വിഭാഗത്തിൽ ഗവ. എച്ച് എസ് എസ് കുലശേഖരപുരവും, യുപി വിഭാഗത്തിൽ യുപിജിഎസ് കുരുനാഗപ്പള്ളിയും എച്ച് എസ് വിഭാഗത്തിൽ ഗേൾസ് എച്ച് എസ് കരുനാഗപ്പള്ളിയും,എച്ച് എസ് എസ് വിഭാഗത്തിൽ ഗവ. എച്ച്എസ്എസ് തൊടിയൂരും ഒന്നാം സ്ഥാനംനേടി.ഗണിത വിഭാഗത്തിൽ ഗവ. എച്ച് എസ് എസ് കരുനാഗപ്പള്ളിയാണ് എറ്റവും മികച്ച സ്കൂൾ.
പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിൽ ജി എൽപിഎസ്. ആലപ്പാടും, യുപി വിഭാഗത്തിൽ എ വി ജി എച്ച് എസ് തഴവയും, എച്ച് എസ് വിഭാഗത്തിൽ ജി എച്ച് എസ് അഴീയ്ക്കലും,എച്ച് എസ് എസ് വിഭാഗത്തിൽ ജി എച്ച് എസ് എസ് കരുനാഗപ്പള്ളിയും ഒന്നാംസ്ഥാനം നേടി. പ്രവർത്തി പരിചമേളയിൽ കുരുനാഗപ്പള്ളി ബോയിസ് എച്ച്എച്ച് എസ് ആണ് മികച്ച സ്കൂൾ.ഐ ടി മേളയിൽ യു പി വിഭാഗത്തിൽ യുപിജി എസ് കരുനാഗപ്പള്ളിയും, എച്ച് എസ് വിഭാഗത്തിലും എച്ച് എസ് എസ്. വിഭാഗത്തിലും ബോയിസ് എച്ച്എസ്എസ് കരുനാഗപ്പള്ളിയും ഒന്നാം സ്ഥാനം നേടി. ഐ ടി വിഭാഗത്തിൽ ബോയ്സ് എച്ച് എസ് എസ് കരുനാഗപ്പള്ളിയയാണ്
മികച്ച സ്കൂൾ.
ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ എച്ച് ഡബ്ളിയു എൽ പി എസ്.ശ്രായിക്കാടും, യു പി വിഭാഗത്തിൽ ആദിനാട് യു പിഎസും, എച്ച് എസ് വിഭാഗത്തിൽ ഗേൾസ് എച്ച് എസ് കരുനാഗപ്പള്ളിയും, എച്ച് എസ് എസ് വിഭാഗത്തിൽ ബോയിസ് എച്ച്എസ്എസ് കരുനാഗപ്പള്ളിയും ഒന്നാം സ്ഥാനം നേടി. ശാസ്ത്രേളയിൽ ബോയിസ് എച്ച്എസ്എസ്. കരുനാഗപ്പള്ളിയാണ് മികച്ച സ്കൂൾ.സാമൂഹികശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ ജിഎൽപി എസ് വേങ്ങറയും,യുപി വിഭാഗത്തിൽ ആദിനാട് യു പിഎസും, എച്ച് എസ് വിഭാഗത്തിൽ ഗേൾസ് എച്ച് എസ് കരുനാഗപ്പള്ളിയും, എച്ച്എസ്എസ് വിഭാഗത്തിൽ ബോയിസ് എച്ച്എസ്എസ് കരുനാഗപ്പള്ളിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജി എച്ച് എസ്. എസ്. കരുനാഗപ്പള്ളിയുമാണ് സാമൂഹിക ശാസ്ത്രമേളയിൽ മികച്ച സ്കൂൾ. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി സദാശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ ഷൈലജ അധ്യക്ഷത വഹിച്ചു. എഇഒ ശ്രീജാ ഗോപിനാഥ് സമ്മാന ദാനം നിർവഹിച്ചു. സുശീലാമ്മ, വി എസ് കവിത, ബിജു കെ.വയലിൽ , ജിഷ്ണുരാജ്, ജെ ഹരിലാൽ, ആനന്ദ് എസ്. സത്യശീലൻ, പ്രമോദ്, എസ് റെജി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: , കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രേത്സവത്തിന്റെ ഓവറോൾ കിരീടം നേടിയ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ട്രോഫി ഏറ്റുവാങ്ങുന്നു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !