ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കം കുറിച്ചു.

കരുനാഗപ്പള്ളി : ഓച്ചിറ വൃശ്ചികോത്സവത്തോടനുബന്ധിച്ച് വള്ളിക്കാവ് വൈസ് മെൻ ക്ലബ്ബിന്റെ
നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള മെഗാ മെഡിക്കൽ ക്യാമ്പ്
ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രൻ രശ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ
ഇന്ത്യ ഏരിയ പ്രസിഡന്റ് അഡ്വ. ഷാനവാസ് ഖാൻ, ചന്ദ്രമോഹൻ, നിധി അലക്സ്
ത്രിവിക്രമൻപിള്ള, പ്രകാശ്, ശോഭനൻ, സുനിൽകുമാർ, ഡാനിയൽ തോമസ്, സജീവ് മാമ്പറ
പ്രൊഫ. മോഹൻദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊല്ലം റോയൽസ്, കൊല്ലം മിഡ് ഠൗൺ, മണപ്പള്ളി, തഴവ റോയൽസ്, കരുനാഗപ്പള്ളി സെൻട്രൽ എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെ നവംബർ 17 മുതൽ 28 വരെ എല്ലാ ദിവസവും രണ്ടു ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാണ്.
ഒരു ദിവസം 300 രോഗികളെ വരെ പരിശോധിക്കാനും മെഡിസിൻ വിതരണം ചെയ്യുവാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !