ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, മാസിക പ്രകാശനവും

കരുനാഗപ്പള്ളി : ക്ലാപ്പന ഷൺമുഖ വിലാസം ഹയർസെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ. സി. പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, ഇളംമൊഴികൾ മാസിക പ്രകാശനവും നടന്നു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ. നമിഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എസ്. സജികുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എസ്. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു സീനിയർ അസിസ്റ്റന്റ് ബിന്ദു കെ.ആർ. , ഇളംമൊഴികൾ മാസിക എഡിറ്റർ എൽ.കെ.ദാസൻ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !