ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുന സംഘടിപ്പിച്ചു.

കൊല്ലം : പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുന സംഘടിപ്പിച്ചു. കൊല്ലം കടപ്പാക്കട സെൻട്രൽ പാർക്ക്‌ ഹോട്ടൽ ആഡിറ്റോറിയത്തിൽ ഡിസംബർ 16ന് പകൽ 11മണിക്ക് ചേർന്ന സമ്മേളനം ജെ എം എ സംസ്ഥാന പ്രസിഡന്റ്‌ എം.ബി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ. അശോകകുമാർ (ഓടനാവട്ടം അശോക് ) അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ട്രഷറർ ആർ സുധീഷ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു കൂട്ടുംവാതുക്കൽ മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി  ജോസഫ് ആശംസാ പ്രസംഗം ചെയ്തു. തുടർന്ന് ജില്ലാ കമ്മിറ്റി പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൊന്നാട ചാർത്തി അനുമോദിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി   കൃഷ്ണകുമാർ പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

കെ. അശോക കുമാർ, കേരളകൗമുദി ( പ്രസിഡന്റ്‌ )
സുധീഷ് ആർ കരുനാഗപ്പള്ളി, Karunagappally.com, ( സെക്രട്ടറി )
ശ്രീ. മൊയ്‌ദു അഞ്ചൽ, ന്യൂസ്‌ കേരളം (ട്രഷറർ )
റാണിചന്ദ്ര, ന്യൂസ്‌ ഫോർ കേരള, (ജോയിൻ സെക്രട്ടറി )
ബിനീഷ് എം.ജി, ചങ്ങാതിക്കൂട്ടം( വൈസ് പ്രസിഡന്റ്‌ )
ബിലു, കേരള ടുഡേ,
എം.എസ് വിഷ്ണുദാസ് 20 വിഷൻ,
ഷാജഹാൻ, ന്യൂസ്‌ കേരളം 24,
മഹേഷ്‌, വോയിസ്‌ ഓഫ് പുനലൂർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും പ്രഖ്യാപിച്ചു.

യോഗം ഐകകണ്ഠം അംഗീകരിച്ചതിനെ തുടർന്ന്  സംസ്ഥാന സെക്രട്ടറി റെക്കോർഡുകൾ പുതിയ ജില്ലാ സെക്രട്ടറിക്ക് കൈമാറി. ഉദ്ഘാടന പ്രസംഗത്തിൽ ഓൺലൈൻ  മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും, ജെ.എം.എ. സംസ്ഥാന കമ്മറ്റിയുടെ പൂർണ സഹായ സഹകരണങ്ങൾ ജില്ലാ കമ്മറ്റിയ്ക്ക് ഉണ്ടാകുമെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരൻ അറിയിച്ചു.

തെളിവുകളുടെയും, നിയമ സാധ്യതകളുടെയും അടിസ്ഥാനത്തിൽ മാത്രം മാധ്യമ ധർമ്മം നിർഭയം നിർവഹിക്കാൻ എല്ലാ അംഗങ്ങളും തയാറാകണമെന്നു അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു. മുഖ്യ പ്രസംഗത്തിൽ ദേശീയ അംഗീകാരം കിട്ടിയ മാധ്യമ സംഘടനയാണ് ജെ.എം.എ. എന്നും, അത് നേടിയെടുക്കാൻ പാടുപെട്ട ദേശീയ പ്രസിഡന്റ്‌ എന്ന നിലയിൽ വൈശാഖ് സുരേഷിനെ പ്രത്യേകം അനുമോദിക്കുന്നു വെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു കൂട്ടുവാതുക്കൽ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ മാരകമായ വെല്ലുവിളികളെ നേരിടുന്നവരാണ് നമ്മൾ. അവകളെ നേരിടുന്നതിനു സംഘടനാബലം ശക്തിപ്പെടുത്തണം. കുത്തിത്തിരുപ്പുകൾ ഇല്ലാത്ത, ഒറ്റ മനസ്സുള്ള പ്രവർത്തകരായി ജെഎംഎ യിൽ അണിനിരക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്നുനടന്ന ചർച്ചയിൽ കമ്മറ്റി അംഗങ്ങളായ  കബീർ പോരുവഴി, മൊയ്‌ദു അഞ്ചൽ, സജീദ് ഇബ്രാഹിംകുട്ടി, ബിലു, റാണി ചന്ദ്ര, പ്രവീൺ കൃഷ്ണരാജ്, അനുരാജ്. ആർ, ഷാജഹാൻ, ഷൈജു ജോർജ് എന്നിവർ സംസാരിച്ചു. ഉപസംഹാര പ്രസംഗത്തിൽ സംഘടനയെ ശക്തമായി വളർത്താൻ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്ന് പുതിയ ജില്ലാ സെക്രട്ടറി  സുധീഷ്.ആർ കരുനാഗപ്പള്ളി അഭ്യർത്ഥിച്ചുകൊണ്ട് എല്ലാവർക്കും നന്ദി പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !