ബാസ്ക്കറ്റ് ബോൾ കോർട്ട് സമർപ്പണവും പ്രദർശന മത്സരവും

കരുനാഗപ്പള്ളി : നവകേരള സദസും ബാസ്ക്കറ്റ് ബോൾ കോർട്ട് സമർപ്പണവും പ്രദർശന മത്സരവും നടന്നു കരുനാഗപ്പള്ളി നവ കേരള സദസിന്റെ ഭാഗമായി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച ബാസ്ക്കറ്റ് ബോൾ കോർട്ട് സമർപ്പണവും വനിതാ കായിക പ്രതിഭകളുടെ പ്രദർശന മത്സരവും സംഘടിപ്പിച്ചു ജില്ലാ കളക്ടർ എൻ ദേവീദാസൻ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ അധ്യക്ഷനായി. വി രാജൻ പിള്ള സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ഡെപ്യൂട്ടി കളക്ടർ സുരേഷ് കുമാർ, തഹസിൽദാർ പി ഷിബു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ റജി ഫോട്ടോ പാർക്ക്, ആർ സോമൻപിള്ള,പിടിഎ പ്രസിഡണ്ടുമാരായ ബി എ ബ്രിജിത്ത്, ക്ലാപ്പന സുരേഷ്, പ്രിൻസിപ്പൽ വീണാറാണി, ഹെഡ്മിസ്ട്രസുമാരായ കെ ജി അമ്പിളി, പി രശ്മിദേവി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയും തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിലെയും വനിതാ കായിക പ്രതിഭകൾ തമ്മിലുള്ള പ്രദർശന മത്സരവും നടന്നു.

ചിത്രം: കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ ബാസ്ക്കറ്റ് ബോൾ കോർട്ടിൻ്റെ സമർപ്പണവും പ്രദർശന മത്സരവും ജില്ലാ കളക്ടർ എൻ ദേവീദാസൻ ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !