കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കണം: നിവേദനം നൽകി.

കരുനാഗപ്പള്ളി : തീരദേശ ഗ്രാമമായ ആലുംകടവിൽ നിന്നും കായംകുളം, കൊല്ലം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ സീമാ സഹജൻ കെ.എസ്.ആർ.ടി.സി. കരുനാഗപ്പള്ളി എടിഒയ്ക്ക് നിവേദനം നൽകി. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന പ്രസ്തുത സർവീസുകൾ ഉടൻ പുനസ്ഥാപിക്കണമെന്നും, ഓച്ചിറ ഉത്സവം പ്രമാണിച്ച് കരുനാഗപ്പള്ളിയിൽ നിന്നും കല്ലുംമൂട്, ആലുംകടവ്, കാട്ടിൽകടവ്, വള്ളിക്കാവ് വഴി ഓച്ചിറയിലേക്ക് സ്പെഷ്യൽ സർവീസ് തുടങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് ഗതാഗത മന്ത്രിക്കും നിവേദനം നൽകിയതായി കൗൺസിലർ അറിയിച്ചു.

ചിത്രം : ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ സീമാസ ഹജൻ കെ.എസ്.ആർ.ടി.സി. അധികൃതർക്ക് നിവേദനം നൽകുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !