ഭരണഘടനാ സാക്ഷരതാ സമിതി രൂപീകരിച്ചു….

കരുനാഗപ്പള്ളി: ഭരണഘടനാ സാക്ഷരതാ സമിതി രൂപീകരിച്ചു. സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ലക്ഷ്യമാക്കിയാണ് Constitution Literacy Council – CLC രൂപീകരിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും തുടർന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭരണഘടനാ സാക്ഷരതാ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടമായി എല്ലാ ജില്ലകളിലും ഭരണഘടനാ മൂല്യ പ്രചാരണങ്ങളും അവബോധ ക്ലാസുകളും (CLAP) ട്രൈനേഴ്‌സ് ട്രെയിനിങ്ങും (STEP) സംഘടിപ്പിക്കും. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ ഭരണഘടനാ സാക്ഷരതാ രംഗത്ത് പ്രവർത്തിക്കുന്ന സമാന സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും.

നമ്മുടെ രാജ്യത്തിന്റെ ആധാരശിലയായ ഭരണഘടനയെ കുറിച്ചും അതുൾക്കൊള്ളുന്ന മാനവിക – രാഷ്ട്രീയ മൂല്യങ്ങളെ കുറിച്ചും വിശദമായി ചർച്ച ചെയ്യുന്ന ഭരണഘടനാ സാക്ഷരതാ ക്ലാസ്സാണ് CLAP. (Constitution Literacy Advancement Program) ഭരണഘടനയുടെ ചരിത്രവും പശ്ചാത്തലവും, ആമുഖം, അടിസ്ഥാന തത്വങ്ങൾ, മൗലികാവകാശങ്ങൾ, കോടതികൾ തുടങ്ങി ഓരോ പൗരനും അവരുടെ വ്യക്തിജീവിതത്തിലും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിലും പാലിക്കേണ്ടതും പകർന്നു നൽകേണ്ടതുമായ ഭരണഘടനാ മൂല്യങ്ങളും, പ്രായോഗിക രീതികളും ഈ പ്രോഗ്രാമിൽ പങ്കുവെക്കപ്പെടുന്നു. പ്രത്യേകമായി പരിശീലനം സിദ്ധിച്ച, യോഗ്യതയുള്ള CLC ട്രൈനേഴ്‌സ് (Senator) മാരാൽ നയിക്കപ്പെടുന്ന ഈ ഭരണഘടനാ ക്ലാസ് വിദ്യാലയങ്ങൾ, കലാലയങ്ങൾ, ലൈബ്രറികൾ, റെസിഡൻസ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ തൂടങ്ങിയ ഇടങ്ങളിൽ നൽകും.

ഭരണഘടനാ രംഗത്ത് പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്യാൻ താത്പര്യമുള്ളവരെ, ഭരണഘടനാ അവബോധവും പരിശീലന രീതിശാസ്ത്രത്തിലെ അറിവുകളും പ്രാക്ടിക്കലായി നൽകി CLC-Senator മാരാക്കി രൂപപ്പെടുത്തുന്ന പരിശീലന പ്രോഗ്രാമാണ് STEP (Senator’s Training for Excellent Performance). ജീവിതഗന്ധിയായി ഭരണഘടനാ പാഠങ്ങൾ എങ്ങനെ പകർന്ന് നൽകാം എന്നതിന് പുറമേ Presentation Skills, Pedagogical Skills, Communication, Facilitation Techniques, Technology Integration, Time Management, Self-Care for Trainers തുടങ്ങിയ വിഷയങ്ങളും ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു.

ഓൺലൈൻ ഓഫ്‌ലൈൻ രീതികളിൽ തുടർപഠന സൗകര്യങ്ങളുള്ള ഈ പഠന പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് CLC-Senator Certificate നൽകും

ഭരണഘടനാ അവബോധ ക്ലാസുകൾ സംഘടിപ്പിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും ഭരണഘടനാ പ്രചാരകരാകാൻ താൽപര്യമുള്ള സന്നദ്ധപ്രവർത്തകർക്കും constitutionliteracycouncil@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ പദ്ധതിയായ സിറ്റിസൺ -2022 ന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സെനറ്റർമാർ ചേർന്നാണ് സമിതി രൂപീകരിച്ചതാണ്.

ഭാരവാഹികൾ,

ചെയർമാൻ : നസീം ഖാൻ .എം
ജനറൽ സെക്രട്ടറി: ശ്രീജ ഉത്തമൻ
ട്രഷറർ: ജാബിറുൽ ഹസ്സൻ എസ്
വൈസ് ചെയർമാൻ : അബി ആർ ,
വൈസ് ചെയർപേഴ്‌സൺ : ബ്‌ളെയ്സി റാഫേൽ
സെക്രട്ടറിമാർ : അഞ്ചു , സംഗീത സതീഷ്
എക്സിക്യൂട്ടീവ് മെമ്പർമാർ : റംഷാദ് ഖാൻ.ആർ, ദേവിക ദേവരാജൻ, റസീന. എം. എ


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !