സൗജന്യ നീന്തൽ പരിശീലനത്തിന് തുടക്കം

കരുനാഗപ്പള്ളി : നിരന്തരം വർദ്ധിച്ചു
വരുന്ന മുങ്ങി മരണങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുക അതോടപ്പം മത്സര ഇനങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ഉദ്ദേശ ലക്ഷ്യത്തോടേയാണ് ഈ വേനലവധിക്കും അഴീക്കൽ ഗവ:ഹൈസ്കൂൾ അലുംമ്നി അസോസിയേഷൻ സ്പോർട്ട് അക്കാദമിയുടെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചത്.

അഴീക്കൽ ഗവ: ഹൈസ്കൂൾ അലൂമ്നി അസോസിയേഷൻ അംഗവും എല്ലാ വേനലവധിയ്ക്കും കുട്ടികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം നൽകുന്ന സിക്സർ ബാബു വാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്…

പരിശീലനത്തിൻ്റെ ഉദ്ഘടനം നിർവഹിച്ചത് കഴിഞ്ഞ സ്കൂൾ കായിക മേളയിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ മത്സരിച്ച അഴീക്കൽ GHS ൻ്റെ നീന്തൽ താരം വി. അനന്യയാണ്.

ചടങ്ങിൽ പി ടി എ പ്രസിഡന്റ് ലിജിമോൻ, അലൂമിനി അസോസിയേഷൻ പ്രസിഡൻ്റ് ശശികുമാർ, ബാലസാഹിത്യകാരൻ മനോജ് അഴീക്കൽ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !